
















യുകെയിലെ മലയാളി ഹിന്ദു സമൂഹത്തിന്റെ ആത്മീയ-സാംസ്‌കാരിക സംഗമമായ ഭജനോത്സവം 2026 നാളെ ഡെര്‍ബിയിലെ ഗീതാഭവന്‍ ക്ഷേത്രത്തില്‍ നടക്കും. രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന പരിപാടി നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ് ഭാവലയ ഭജന്‍ യുകെ എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ പ്രധാന ആകര്‍ഷണമായി പ്രശസ്ത ബാലഭജനഗായക സംഘമായ ഭാവലയ ഭജന്‌സ് ഭക്തിസാന്ദ്രമായ ഭജനങ്ങള്‍ അവതരിപ്പിക്കും. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങളും സംഗീതാസ്വാദകരും പങ്കെടുക്കുന്ന ചടങ്ങില്‍ ആത്മീയ പ്രഭാഷണങ്ങളും ഭജനയും നടത്തും.
ആത്മീയ മൂല്യങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഭജനോത്സവം സംഘടിപ്പിക്കുന്നത്.പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വിജയികള്‍ക്ക് കാഷ് അവാര്‍ഡ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. കുട്ടികളിലേക്ക് അത്മീയ ചിന്തകളും മൂല്യങ്ങളും പകരുന്ന ഈ ഭക്തിസാന്ദ്രമായ പരിപാടിയിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു