CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 27 Minutes 46 Seconds Ago
Breaking Now

യുകെ മലയാളികളുടെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററില്‍ ദുക്‌റാന തിരുന്നാള്‍ ഇന്ന്

വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ രാവിലെ 9.30-ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന നടക്കും.

യുകെയുടെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന മഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ ഇന്ന്. വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷ ലഹരിയിലാണ് മലയാളി സമൂഹം.

വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ രാവിലെ 9.30-ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന നടക്കും. 

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത നവ വൈദികനായ റവ. ഫാ. മിഖായേല്‍ കോച്ചേരി മുഖ്യകാര്‍മികനാകും. തുടര്‍ന്ന് പൗരാണികത വിളിച്ചോതുന്ന തിരുനാള്‍ പ്രദക്ഷിണം, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, തുടര്‍ന്ന് സ്നേഹവിരുന്ന് എന്നിവ നടക്കും.

പ്രധാന തിരുന്നാളിനെ വരവേലക്കാനായി കൊടിതോരണങ്ങളാല്‍ അലങ്കരിച്ചിരിക്കുകയാണ് പള്ളിയുടെ പരിസരപ്രദേശങ്ങളെല്ലാം.മാഞ്ചസ്റ്ററിന്റെ തെരു വീഥികളിലൂടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം ആത്മീയവും പൗരാണികവുമായ ചടങ്ങിന്റെ നേര്‍ക്കാഴ്ചയാണ്.

മുത്തുക്കുടകള്‍ മുതല്‍ പൊന്നിന്‍ കുരിശുകളും വെള്ളികുരിശുകളും വിവിധ യൂണിറ്റുകളുടെ പതാകകളും ബാനറുകളും പ്രദക്ഷിണത്തില്‍ അണിനിരക്കുമ്പോള്‍ മേളപ്പെരുപ്പം തീര്‍ത്തു മാഞ്ചസ്റ്റര്‍ മേളവും സ്‌കോട്ടീഷ് പൈപ്പ് ബാന്‍ഡുമെല്ലാം പ്രദക്ഷിണത്തിന്റെ ഭാഗമാകും.

വൈകിട്ട് 4 മണിക്ക് സമാപന തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നതോടെയാണ് ഒരാഴ്ച്ച നീളുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങുക. വിശുദ്ധ കുര്‍ബാനയ്ക്ക് റോസ്മിനിയന്‍ സഭയുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായ റവ. ഫാ. ടോം പാട്ടശ്ശേരില്‍ ഐ.സി. മുഖ്യകാര്‍മികത്വം വഹിക്കും. ദിവ്യബലിയെ തുടര്‍ന്ന് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും.

തിരുനാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യാന്‍, ജയന്‍ ജോണ്‍, ദീപു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് പെരുന്നാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായത്. 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.