CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 23 Minutes 31 Seconds Ago
Breaking Now

വാഹനമിടിച്ച് മൂന്നു വയസ്സുകാരിയുടെ മരണം ; അപകടം കണ്‍മുന്നില്‍ ; നിസ്സഹായരായി മാതാപിതാക്കള്‍

കുടുംബസമേതം ടെമ്പോ ട്രാവലറില്‍ പാലം കാണാന്‍ എത്തിയതായിരുന്നു സംഘം

തിരുവനന്തപുരത്ത് വിനോദയാത്രക്ക് വന്ന ടെമ്പോ ശരീരത്തിലൂടെ കയറിയിറങ്ങി മൂന്നുവയസുകാരി മരിച്ചു. അമ്പൂരി കുമ്പിച്ചല്‍ കടവില്‍ പാലം കാണാനെത്തിയ വിനോദസഞ്ചാര സംഘത്തിലെ കുട്ടിയാണ് അപകടത്തില്‍ മരിച്ചത്. കുറ്റിയാണിക്കാട് സ്വദേശി അനുപ്രസാദിന്റെയും നിഷയുടെയും മകള്‍ ഋതുവേദയാണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം.

കുടുംബസമേതം ടെമ്പോ ട്രാവലറില്‍ പാലം കാണാന്‍ എത്തിയതായിരുന്നു സംഘം. തുടര്‍ന്ന് വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ അംഗങ്ങള്‍ പാലത്തില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു അപകടം. ഹാന്‍ഡ് ബ്രേക്ക് തകരാറിലായത്തു തുടര്‍ന്ന് മുന്നോട്ടു വന്ന വാഹനം കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു.

കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ ഇതേ വാഹനത്തില്‍ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. നെയ്യാര്‍ ഡാം പോലീസ് തുടര്‍നടപടി ആരംഭിച്ചു

 

 




കൂടുതല്‍വാര്‍ത്തകള്‍.