CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 5 Seconds Ago
Breaking Now

യുകെയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് ആംബറിലേക്ക് അപ്‌ഗ്രേഡ് ചെയ്തു; തുടര്‍ച്ചയായി 10 ദിവസം താപനില 30 സെല്‍ഷ്യസിന് മുകളിലേക്ക് കത്തിക്കയറും; ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സേവനങ്ങളെ ആശങ്കയിലാക്കി മൂന്നാം ഉഷ്ണതരംഗം

ചൂടില്‍ നിന്നും ആശ്വാസം നേടാനായി ജലാശയങ്ങളില്‍ ചാടി അപകടത്തില്‍ പെടരുതെന്ന് യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

യുകെയില്‍ 10 ദിവസത്തെ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. മൂന്നാം ഉഷ്ണതരംഗം പൊട്ടിപ്പുറപ്പെട്ടതോടെ താപനില തുടര്‍ച്ചയായി 30 സെല്‍ഷ്യസിന് മുകളിലായിരിക്കുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ആരോഗ്യ അലേര്‍ട്ട് ആംബറിലേക്കാണ് യുകെഎച്ച്എസ്എ ഉയര്‍ത്തിയിരിക്കുന്നത്. 

ആഴ്ചയുടെ പകുതിയോടെ താപനില ഉയരുകയും, ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ 34 സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുകയും ചെയ്യും. മിഡ്‌ലാന്‍ഡ്‌സ്, ഈസ്‌റ്റേണ്‍, സതേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സാരമായ ആഘാതം നേരിടുമെന്നാണ് ആശങ്ക. ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സേവനങ്ങളെ മുള്‍മുനയിലാക്കുന്നതാണ് മുന്നറിയിപ്പുകള്‍. The UK Health Security Agency issued health alerts for the Midlands, eastern and southern parts of the country with 'significant impacts' feared across health and social care services

ബുധനാഴ്ച രാത്രി 9 മുതല്‍ ഞായറാഴ്ച രാത്രി 9 വരെയാണ് അലേര്‍ട്ട് നിലവിലുള്ളത്. ഉഷ്ണതരംഗം കത്തിക്കയറുമെന്ന് വ്യക്തമായതോടെ സ്‌കൂളുകള്‍ സ്‌പോര്‍ട്‌സ് ദിനങ്ങള്‍ റദ്ദാക്കുകയാണ്. 65 വയസ്സിന് മുകളിലുള്ളവരില്‍ മരണസാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു. Heat is expected to intensify from the middle of the week - reaching 34C in parts of England

ചൂടില്‍ നിന്നും ആശ്വാസം നേടാനായി ജലാശയങ്ങളില്‍ ചാടി അപകടത്തില്‍ പെടരുതെന്ന് യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂണിലെ ഉഷ്ണതരംഗത്തില്‍ 11 പേര്‍ക്കാണ് ഇത്തരം അപകടങ്ങളില്‍ പെട്ട് ജീവന്‍ നഷ്ടപ്പെട്ടത്. മേയില്‍ 17 പേരും മരിച്ചു. ഇതിന് പുറമെ വാട്ടര്‍ കമ്പനികള്‍ വെള്ളത്തിന്റെ ഉപയോഗം നിജപ്പെടുത്താനും നിര്‍ദ്ദേശിക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.