CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 8 Seconds Ago
Breaking Now

ആ സ്വപ്‌നം ബാക്കിയാക്കി റൊണാള്‍ഡോയുടെ കണ്ണീര്‍ മടക്കം; ഫൈനല്‍ വിസിലിന് നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ പകരക്കാരനായി ഇറങ്ങിയ മികേല്‍ മറീനോ പോര്‍ച്ചുഗലിന്റെ ഹൃദയം തകര്‍ത്തു; വിരമിക്കല്‍ പ്രഖ്യാപിക്കാതെ സിആര്‍7

ഇതിഹാസ താരങ്ങളെന്ന് വിശേഷിപ്പിക്കുന്ന മറ്റൊരു എതിരാളി ലയണ്‍ മെസി മറുഭാഗത്ത് രണ്ടാം ലോകകീരിടം നേടാനുള്ള ഒരുക്കത്തിലാണ്

ലോകഫുട്‌ബോളിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് കരിയറിന് കണ്ണീരില്‍ കുതിര്‍ന്ന പര്യവസാനം. 90 മിനിറ്റോളം ഇരുഭാഗത്തും നടന്ന അക്രമങ്ങള്‍ ഗോളിലേക്ക് എത്തിച്ചേരാതെ നീങ്ങിയപ്പോള്‍ സ്‌റ്റോപ്പേജ് ടൈമില്‍ പകരക്കാരന്‍ മികേല്‍ മറീനോയുടെ ഗോളാണ് പോര്‍ച്ചുഗലിന്റെ സ്വപ്‌നങ്ങള്‍ അവസാനിപ്പിച്ചത്. 

മത്സരം അധിക സമയത്തേക്ക് നീങ്ങുമെന്ന് തോന്നിച്ച സമയത്തായിരുന്നു മറീനോയുടെ ഗോള്‍ പിറന്നത്. ഇതോടെ അഞ്ച് തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോയുടെ അവസാന ലോകകപ്പ് കിരീടരഹിതമായി അവസാനിച്ചു. ഈ ലോകകപ്പ് തന്റെ അവസാനത്തേതാണെന്ന് സമ്മതിച്ച സിആര്‍7 തന്റെ അന്താരാഷ്ട്ര കരിയറിന് അവസാനം കുറിച്ചിട്ടില്ല. 

ഇതോടെ 2028 യൂറോ കപ്പിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമായി. കണ്ണീരോടെ ഒറ്റയ്ക്കാണ് റൊണാള്‍ഡോ മത്സരശേഷം കളം വിട്ടത്. ഇക്കുറി പോര്‍ച്ചുഗല്‍ ടീമിലെ താരത്തിന്റെ സ്ഥിതിയും ഇതുപോലെ ഒറ്റപ്പെട്ടതായിരുന്നു. മത്സരങ്ങളില്‍ പലപ്പോഴും താരത്തിന് പന്ത് കിട്ടാന്‍ പോലും പ്രയാസമായിരുന്നു.

ഇതിഹാസ താരങ്ങളെന്ന് വിശേഷിപ്പിക്കുന്ന മറ്റൊരു എതിരാളി ലയണ്‍ മെസി മറുഭാഗത്ത് രണ്ടാം ലോകകീരിടം നേടാനുള്ള ഒരുക്കത്തിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.