
















നാലു കുഞ്ഞുങ്ങളുടെ അമ്മയായ യുവതിയുടെ മരണം യുകെ മലയാളികളെയാകെ വേദനയിലാഴ്ത്തുകയാണ്. പാലക്കാട് കാരക്കുറിശി സ്വദേശിയായ എമിലിന്റെ ഭാര്യ ചിഞ്ചുവാണ് മരിച്ചത്. 34 വയസായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു എമിലിയുടെ പ്രസവം. വൈകാതെ കുഞ്ഞുമായി വീട്ടിലേക്ക് മടക്കി എന്‍എച്ച്എസ് അധികൃതര്‍. എന്നാല്‍ വീട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകളുണ്ടാകുകയായിരുന്നു. ആംബുലന്‍സ് സേവനം തേടിയെങ്കിലും ലിങ്കണ്‍ഷെയറില്‍ ആംബുലന്‍സ് സേവനം കുറഞ്ഞത് തിരിച്ചടിയായി. ഒരു മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് മനസിലായതോടെ എമില്‍ ഭാര്യയെ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രി എത്തും മുമ്പേ ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചിരുന്നതായിട്ടാണ് പ്രാഥമിക പരിശോധനയില്‍ ആശുപത്രിയില്‍ നിന്നറിയിച്ചത്.ചിഞ്ചുവിന്റെ മാതാപിതാക്കള്‍ യുകെയിലുള്ളതിനാല്‍ മറ്റ് കുഞ്ഞുങ്ങള്‍ക്ക് ആശ്വാസമാണ്. എട്ടും ആറും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളാണ് ദമ്പതികള്‍ക്കുള്ളത്. കഴിഞ്ഞ ദിവസം പ്രസവിച്ച കുഞ്ഞിനെ ആശുപത്രി അധികൃതര്‍ ഏറ്റെടുത്ത് പരിചരിക്കുകയാണ്.
ബോസ്റ്റണ്‍ മലയാളികള്‍ കുടുംബത്തിന് സഹായമായി ഒപ്പമുണ്ട്. ബോസ്റ്റണ്‍ ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു മരിച്ച ചിഞ്ചു. തുടര്‍നടപടികള്‍ വൈകാതെ കുടുംബം തീരുമാനിക്കും. കുടുംബത്തിന്റെ വേദനയില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു.