CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 20 Seconds Ago
Breaking Now

ഇംഗ്ലണ്ടിനോട് ഞങ്ങള്‍ തോറ്റിരുന്നെങ്കില്‍ ആളുകള്‍ പല അസംബന്ധവും പറഞ്ഞേനെ , ചരിത്രപരമായ പ്രാധാന്യം കൂടി ഈ മത്സരത്തിനുണ്ട് ; തുറന്നടിച്ച് മെസി

ഇംഗ്ലണ്ടിനോട് ഞങ്ങള്‍ തോറ്റിരുന്നെങ്കില്‍ ആളുകള്‍ വീണ്ടും പല അസംബന്ധങ്ങളും പറഞ്ഞേനെ

ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫൈനലില്‍ കടന്നതിന് പിന്നാലെ അര്‍ജന്റീനയ്‌ക്കെതിരായ ആരോപണത്തില്‍ പ്രതികരിച്ച് ലയണല്‍ മെസി. ആളുകള്‍ സൗകര്യമുള്ളതെല്ലാം പറഞ്ഞോട്ടെ അതൊന്നും അര്‍ജന്റീന ടീം കാര്യമാക്കുന്നില്ലെന്ന് കളിച്ച് ജയിച്ചാണ് ഇതുവരെ എത്തിയതെന്ന് ഞങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു, ആളുകള്‍ എന്തുപറഞ്ഞാലും ടീമിന്റെ കഴിവ് അറിയാം,ടോപ് ടുവില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് മെസി തുറന്നടിച്ചു.

ഇംഗ്ലണ്ടിനോട് ഞങ്ങള്‍ തോറ്റിരുന്നെങ്കില്‍ ആളുകള്‍ വീണ്ടും പല അസംബന്ധങ്ങളും പറഞ്ഞേനെ, അതിന് ഞങ്ങള്‍ അവസരം നല്‍കിയില്ല, ഭാര്യം ഞങ്ങള്‍ക്കൊപ്പമായിരുന്നു. ഞങ്ങള്‍ കളിച്ചു, ജയിച്ചു. ഫുട്‌ബോള്‍ വച്ച് നോക്കിയാല്‍ ഞങ്ങള്‍ എതിരാളികളേക്കാള്‍ മികച്ചവരാണെന്ന് നിങ്ങള്‍ക്കറിയാമായിരുന്നു. ചരിത്രപരമായ പ്രാധാന്യം കൂടി ഈ മത്സരത്തിനുണ്ട്. എല്ലാ അര്‍ത്ഥത്തിലും സ്‌പെഷ്യല്‍ ആയ മത്സരമാണത്. അതു ജയിച്ചുവരണമെന്ന് ഞങ്ങള്‍ ഉറപ്പിച്ചിരുന്നു, മെസി കൂട്ടിച്ചേര്‍ത്തു.

ജയം മറഡോണയ്ക്ക് സമര്‍പ്പിക്കുന്നതായും അദ്ദേഹം സ്വര്‍ഗത്തിലിരുന്ന് സന്തോഷിക്കുന്നുവെന്നും മെസി പറഞ്ഞു. 40 വര്‍ഷം മുമ്പ് നടന്ന ഇംഗ്ലണ്ട് അര്‍ജന്റീന മത്സരത്തില്‍ മറഡോണയുടെ ഗോളുകളാണ് അര്‍ജന്റീനയ്ക്ക് ജയം സമ്മാനിച്ചത്. വിവാദമായി മാറിയ ദൈവത്തിന്റെ കരസ്പര്‍ശമുള്ള ഗോളും നൂറ്റാണ്ടിന്റെ ഗോളും പിറന്ന ദിവസമായിരുന്നു അന്ന്. അന്യായമായി നേടിയ ജയമെന്ന് മാധ്യമങ്ങളഅ# ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത് അര്‍ജന്റീനയ്ക്കായി നേടിയ ജയമാണെന്നും തന്റെ പ്രതികാരമാണെന്നുമായിരുന്നു ഫോക്ലാന്‍ഡ് യുദ്ധത്തെ പരാമര്‍ശിച്ച മറഡോണയുടെ മറുപടി.

ഒരു സംശയവുമില്ല, സ്വര്‍ഗ്ഗത്തിലിരുന്ന് അദ്ദേഹം ഈ ജയം അസ്വദിക്കുന്നുണ്ടാകും. ഇന്ന് അദ്ദേഹത്തിനും സ്‌പെഷ്യല്‍ ദിവസമാണ്. ആ സന്തോഷം അദ്ദേഹത്തിന് ഇന്നേദിവസം നല്‍കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, മെസി പറഞ്ഞു.

എട്ടു ഗോളുകളും നാലു അസിസ്റ്റുകളുമാണ് ഈ ലോകകപ്പില്‍ മെസിയുടെ സമ്പാദ്യം.




കൂടുതല്‍വാര്‍ത്തകള്‍.