CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 38 Minutes 23 Seconds Ago
Breaking Now

ട്രെക്കിങ്ങിനിടെ കൊലപാതകം; സിയയുടെ കുടുംബത്തിന്റെ സുഗന്ധവ്യഞ്ജന സ്ഥാപനത്തിന് പൂട്ടിടാന്‍ നോട്ടീസ്

ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങളില്‍ പലതും പ്രമുഖ ബ്രാന്‍ഡുകളുടെ സാധനങ്ങളാണെന്നും, നിയമനടപടികളോട് പൂര്‍ണമായി സഹകരിക്കുമെന്നും പ്രവീണ്‍ ഗോയല്‍ വ്യക്തമാക്കി.

വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിനെ ട്രെക്കിങ്ങിനിടെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സിയ ഗോയലിന്റെ കുടുംബം നടത്തുന്ന സുഗന്ധവ്യഞ്ജന സ്ഥാപനത്തിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി. പൂനെയില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്. ബി.ജി. ഗോയല്‍ ആന്‍ഡ് കമ്പനി അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി. ലേബലിങ് ചട്ടലംഘനം, മായം കലര്‍ത്തല്‍ തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. പരിശോധനയില്‍ എട്ടുലക്ഷത്തിലധികം രൂപ വിലമതിക്കുന്ന മഞ്ഞള്‍പ്പൊടി, എള്ള്, സോയാബീന്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

അതേസമയം, കൊലപാതകക്കേസിലെ അന്വേഷണവുമായി കുടുംബം പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും, അനാവശ്യമായി തങ്ങളെ ലക്ഷ്യമിട്ട് ബുദ്ധിമുട്ടിക്കുകയാണെന്നും സിയയുടെ പിതാവ് പ്രവീണ്‍ ഗോയല്‍ ആരോപിച്ചു. മകള്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയാല്‍ വധശിക്ഷ പോലും നല്‍കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങളില്‍ പലതും പ്രമുഖ ബ്രാന്‍ഡുകളുടെ സാധനങ്ങളാണെന്നും, നിയമനടപടികളോട് പൂര്‍ണമായി സഹകരിക്കുമെന്നും പ്രവീണ്‍ ഗോയല്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.