CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 32 Minutes 41 Seconds Ago
Breaking Now

ജന്മദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍ മാത്രം; അധ്യാപികയെ നടുറോഡിലിട്ട് വെടിവെച്ച് കൊന്ന് പൊലീസുകാരനായ ഭര്‍ത്താവ്

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ കല്യാണ്‍പുരി മെട്രോ പില്ലറിന് സമീപത്തായിരുന്നു സംഭവം.

ഭാര്യയെ നടുറോഡിലിട്ട് വെടിവെച്ച് കൊലപ്പെടുത്തി പൊലീസുകാരന്‍. ഡല്‍ഹി പൊലീസിലെ കോണ്‍സ്റ്റബിളായ മനീഷ്(32) ആണ് ഭാര്യ പ്രിയങ്ക ഭാട്ടി(34)യെ വെടിവെച്ച് കൊലപ്പെടുത്തിയത്. സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നും ഒളിവില്‍പോയ ഇയാള്‍ക്കായി ഹരിയാനയിലും സമീപപ്രദേശങ്ങളിലും തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ കല്യാണ്‍പുരി മെട്രോ പില്ലറിന് സമീപത്തായിരുന്നു സംഭവം. പ്രിയങ്കയും ഭര്‍ത്താവ് മനീഷും ഈസ്റ്റ് വിനോദ് നഗറിലാണ് താമസം. കൊല്ലപ്പെട്ട പ്രിയങ്ക നഗരത്തിലെ സ്വകാര്യ സ്‌കൂളില്‍ കംപ്യൂട്ടര്‍ സയന്‍സ് അധ്യാപികയായിരുന്നു. ഞായറാഴ്ചയായിരുന്നു പ്രിയങ്കയുടെ 34-ാം ജന്മദിനം. പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് യുവതി കൊല്ലപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.

സ്ത്രീധനത്തിന്റെ പേരില്‍ മനീഷ് പ്രിയങ്കയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം. സംഭവദിവസവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ, പ്രിയങ്കയ്ക്ക് തലയ്ക്ക് പരിക്കേറ്റെന്നാണ് കരുതുന്നത്. തുടര്‍ന്ന് പ്രിയങ്കയെ ഡോക്ടറെ കാണിക്കാനായാണ് ദമ്പതിമാര്‍ പുലര്‍ച്ചെ സ്‌കൂട്ടറുമായി ഇറങ്ങിയത്. എല്‍ബിഎസ് ആശുപത്രിയിലേക്കായിരുന്നു യാത്ര. എന്നാല്‍, ആശുപത്രിയില്‍ എത്തുംമുന്‍പേ വീണ്ടും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. സ്‌കൂട്ടര്‍ നിര്‍ത്തിയ പ്രതി ഇതിനുപിന്നാലെയാണ് ഭാര്യയെ സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.