CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 32 Minutes 35 Seconds Ago
Breaking Now

വീട്ടിലുണ്ടായ തര്‍ക്കത്തിനിടയില്‍ ഫോണ്‍ കൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചതായി പരാതി

വീട്ടിലുണ്ടായ വഴക്കിന് പിന്നാലെ പൊലീസ് പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു

വീട്ടിലുണ്ടായ തര്‍ക്കത്തിനിടയില്‍ ഫോണ്‍ കൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചതായി പരാതി. സ്വപ്നേശ്വര്‍ മിശ്രയാണ് മരിച്ചത്. ഇയാളുടെ ഭാര്യയാണ് ദേഷ്യത്തില്‍ ഫോണ്‍ ഉപയോഗിച്ച് തലയ്ക്കടിച്ചതെന്നാണ് പരാതി. ജൂലായ് 9നാണ് മിശ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവഷളായതിനെ തുടര്‍ന്ന് മിശ്രയെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അയാള്‍ മരിച്ചിരുന്നു. കടുത്ത വയറുവേദനയുമായാണ് ഇയാളെ ആശുപത്രില്‍ പ്രവേശിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതിന് പിന്നാലെ മിശ്രയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ ജൂണ്‍ 21ന് നടന്ന വഴക്കിനിടയില്‍ മരുമകള്‍ അനാമിക സത്പതി മൊബൈല്‍ ഫോണ്‍ എടുത്തെറിഞ്ഞെന്നും ഇത് തലയില്‍ കൊണ്ട മിശ്രയ്ക്ക് സ്റ്റിച്ച് ഇടേണ്ടി വന്നെന്നും പറയുന്നു. ഈ സംഭവമാണ് മിശ്രയുടെ മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ യഥാര്‍ത്ഥ കാരണം വ്യക്തമാകുവെന്നാണ് പൊലീസ് പറയുന്നത്.

വീട്ടിലുണ്ടായ വഴക്കിന് പിന്നാലെ പൊലീസ് പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. ദമ്പതികളുടെ കുടുംബങ്ങളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ പൊലീസ് സമവായത്തിലാക്കിയതുമാണ്. എന്നാല്‍ മിശ്ര മരിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. വഴക്കിന് ശേഷം അനാമികയുടെ കുടുംബം മിശ്രയുടെ ഇളയ മകളെ കൂട്ടിക്കൊണ്ടുപോയെന്നും മരിക്കുന്നതിന് മുമ്പ് മകളെ കാണാനുള്ള അയാളുടെ ആഗ്രഹം സാധിച്ച് കൊടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു.

അതേസമയം മിശ്രയ്ക്ക് കരള്‍ സംബന്ധമായ അസുഖം ഉണ്ടായിരുന്നെന്ന് പൊലീസിലെ ചില വൃത്തങ്ങള്‍ പറയുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.