
















ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് കാത്തോലിക്ക ചര്‍ച്ചില്‍ ആറു കുട്ടികള്‍ ആദ്യ കുര്‍ബാന സ്വീകരിച്ചു. 27 ഓളം കുട്ടികള്‍ പഠിച്ച് ഒരുങ്ങിയെങ്കിലും മറ്റ് കുട്ടികള്‍ നാട്ടിലാണ് ആദ്യകുര്‍ബാന സ്വീകരിക്കുന്നത്.

മനോഹരമായി അലങ്കരിച്ച ദേവാലയത്തില്‍ കുരുന്നുകള്‍ ഈശോയെ നാവില്‍ രുചിച്ചറിഞ്ഞു.

എസ്എംസിസി വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലിൻ്റേയും സ്വിന്‍ഡന്‍ മിഷൻ കോഡിനേറ്റർ ഫാ ജെയിൻ പുളിക്കലിൻ്റെയും നേതൃത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.

രണ്ടു പേര്‍ കണ്‍ഫര്‍മേഷനും സ്വീകരിച്ചു.
കുട്ടികളുടെ മാതാപിതാക്കളും വിശ്വാസ സമൂഹവും ചേര്‍ന്ന് കുരുന്നുകളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.

കുട്ടികള്‍ സന്തോഷം പങ്കുവച്ചുകൊണ്ട് കേക്കു മുറിച്ചു. വിശുദ്ധ കുര്‍ബാന സ്വീകരിച്ച കുരുന്നുകള്‍ക്ക് കൊന്തയും സര്‍ട്ടിഫിക്കറ്റുകളും കൈമാറി.

ദേവാലയത്തില്‍ SMCC യുടെ ക്വയര്‍ മനോഹരമായി ഗാനങ്ങള്‍ ആലപിച്ചു

ട്രസ്റ്റിമാരായ ബിജു തോമസ്, ബില്‍ജി ലോറന്‍സ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടന്നത്.
കുര്‍ബാന മദ്ധ്യേ ഫാ ജെയ്ന്‍ തന്റെ സന്ദേശത്തില്‍ വിശുദ്ധ കുര്‍ബാനയെ കുറിച്ചും വിശുദ്ധ കുമ്പസാരത്തിന്റെ മഹത്വത്തെ കുറിച്ചും ഓര്‍മ്മിപ്പിച്ചു.

വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിന് മുമ്പ് കുമ്പസാരത്തിന്റെ പ്രാധാന്യം അദ്ദേഹം പ്രത്യേകം ഉദ്‌ബോധിപ്പിച്ചു.
ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കുട്ടികള്‍ക്ക് ആശംസ നേര്‍ന്ന് ആശിര്‍വദിച്ചുകൊണ്ടാണ് ഏവരും മടങ്ങിയത്.