
















ക്നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വാഴ്‌വ് സെപ്തംബര്‍ 26ന് നടത്തും. വെറുമൊരു സംഗമമെന്നതിലുപരി മികച്ച ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് വാഴ് വിലൂടെ സാധ്യമാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ വാഴ്വിന് ശേഷം രണ്ട് ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയാണ്.
സെപ്റ്റംബര്‍ 26ന് ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വാഴ് വ് നടത്തപ്പെടുമ്പോള്‍ ഭവന നിര്‍മ്മാണവും ചികിത്സാസഹായവുമാണ് വിശ്വാസ സമൂഹം ലക്ഷ്യമിടുന്നത്.
മെയ് 16ന് ലിവര്‍പൂളില്‍ നടത്തപ്പെട്ട എന്‍ട്രി പാസ് കിക്കോഫ് ശ്രദ്ധേയമായിരുന്നു. അന്നേദിവസം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹിച്ച് തെളിയിച്ച് നല്‍കിയ സ്നേഹദീപത്തിന് ഓരോ ഇടവകയിലും ഉജ്ജ്വല സ്വീകരണം ആണ് നല്‍കുന്നത്. 15 ക്നാനായ കാത്തലിക് മിഷനുകളിലും വിവിധ വിശുദ്ധ കുര്‍ബാന സെന്ററുകളിലും വാഴ് വ് എന്‍ട്രി പാസ് കിക്കോഫ് നടന്നുവരുകയാണ്.
ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്. മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യാതിഥിയായി എത്തുന്ന വാഴ് വില്‍ വിശ്വാസവും പാരമ്പര്യവും വരും തലമുറയ്ക്ക് കൈമാറുന്ന വിധത്തിലുള്ള വിവിധ കലാപരിപാടികളും അരങ്ങേറും. ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കൂട്ടായ്മയുടെയും ഒരു മനോഹര വേദിയായി മാറും