CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 24 Minutes 43 Seconds Ago
Breaking Now

ജന്തര്‍ മന്തറില്‍ സമരം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം; സമീക്ഷ യു.കെ. വെബിനാര്‍ സംഘടിപ്പിച്ചു

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.(എം) സ്ഥാപക നേതാക്കളിലൊരാളുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്, ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമീക്ഷ യു.കെ. ഓണ്‍ലൈന്‍ വെബിനാര്‍ സംഘടിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് 4.30ന് ആരംഭിച്ച പരിപാടിയില്‍ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ എം. സ്വരാജും, എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായ എം. ശിവപ്രസാദും പങ്കെടുത്തു.

എം. സ്വരാജ് നടത്തിയ അനുസ്മരണ പ്രഭാഷണത്തില്‍ വി.എസ്. അച്യുതാനന്ദന്റെ പൊതുജീവിതം, ജനപക്ഷ നിലപാടുകള്‍, പോരാട്ടവീര്യം എന്നിവ അനുസ്മരിച്ചു. അവകാശങ്ങള്‍ക്കായി പോരാടുന്ന പുതുതലമുറയ്ക്ക് വി.എസ്.യുടെ ജീവിതം എന്നും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന്റെ പശ്ചാത്തലവും, നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ പ്രസക്തിയും, വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള ജനാധിപത്യ പോരാട്ടങ്ങളുടെ ആവശ്യകതയും വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് അദ്ദേഹം പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിച്ചു.

സമീക്ഷ യു.കെ. നാഷണല്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ നാഷണല്‍ സെക്രട്ടറി ജിജു സൈമണ്‍, നാഷണല്‍ പ്രസിഡന്റ് രാജി ഷാജി എന്നിവര്‍ പ്രസംഗിച്ചു. നാഷണല്‍ കമ്മിറ്റി അംഗം ഷാജു സി. ബേബി നന്ദി രേഖപ്പെടുത്തിയതോടെ വെബിനാര്‍ സമാപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.