CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 23 Minutes 24 Seconds Ago
Breaking Now

മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി രാമായണ മാസചാരണം സംഘടിപ്പിച്ചു

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ,  മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി രാമായണ മാസചാരണം സംഘടിപ്പിച്ചു .

2026  ജൂലൈ  25 ശനിയാഴ്ച വൈകുന്നേരം  6:00 മണി  മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത് .അന്നേ ദിവസം വൈകിട്ട് 6:00 മണി മുതല്‍ രാമായണ പാരായണത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു (രാമായണ പാരായണം ചെയ്തത് Tപങ്കജാക്ഷന്‍ ) തുടര്‍ന്ന് നാമ സങ്കീര്‍ത്തനവും ശേഷം ദീപാരാധനയും തുടര്‍ന്ന്  അന്നദാനവും നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ഭക്തര്‍ ഈ പുണ്യ ചടങ്ങില്‍ പങ്കെടുത്തു.രാമായണ മാസ ആചാരണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ലണ്ടന്‍ ഗുരുവായൂരപ്പ സേവ സമിതി നന്ദി അറിയിച്ചു

 

 




കൂടുതല്‍വാര്‍ത്തകള്‍.