CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 57 Minutes 44 Seconds Ago
Breaking Now

മരണ വെപ്രാളത്തിനിടെ യുവതി കൊലപാതകിയുടെ പേര് ഫോണില്‍ ടൈപ് ചെയ്തു ; കാമുകന്‍ പിടിയില്‍

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സൂരജ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നെഹ്‌റു പാര്‍ക്കില്‍ സംഭവം നടന്നത്.

കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയില്‍ പുളയുമ്പോഴും കൊലപാതകിയുടെ പേര് മൊബൈലില്‍ ടൈപ്പ് ചെയ്ത് യുവതി.ഛത്തീസ്ഗഡില്‍ ഞെട്ടിക്കുന്ന കൊലപാതക കേസില്‍, കാമുകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 19-കാരി മരിക്കുന്നതിന് മുമ്പ് മൊബൈല്‍ ഫോണില്‍ ആക്രമിയുടെ പേര് ടൈപ്പ് ചെയ്ത് പോലീസിന് നിര്‍ണായക തെളിവ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സൂരജ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നെഹ്‌റു പാര്‍ക്കില്‍ സംഭവം നടന്നത്. 19-കാരിയായ രാധിക രാജ്വാഡെയെയാണ് കാമുകനായ 23-കാരന്‍ രിതേഷ് രാജ്വാഡെ ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു.

മറ്റൊരാളുമായി രാധിക സംസാരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. പ്രകോപിതനായ രിതേഷ് കത്തി ഉപയോഗിച്ച് രാധികയുടെ കഴുത്തില്‍ നിരവധി തവണ കുത്തിയശേഷം മോട്ടോര്‍സൈക്കിളില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ഗുരുതരമായി പരിക്കേറ്റ രാധികയെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് അംബികാപൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ അവള്‍ മരിച്ചു.

ആശുപത്രിയിലെത്തിച്ച ശേഷം സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന രാധിക, മൊബൈല്‍ ഫോണില്‍ ആക്രമിയുടെ പേര് ടൈപ്പ് ചെയ്ത് പോലീസിനെ അറിയിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേഗത്തിലാക്കിയ പോലീസ് മണിക്കൂറുകള്‍ക്കകം രിതേഷിനെ പിടികൂടി.

സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ കൃത്യമായ സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.