
















മഹാരാഷ്ട്രയിലെ എന്‍ജിനീയറിങ്-ഫാര്‍മസി പ്രവേശന പരീക്ഷ (സിഇടി ) യില്‍ ക്രമക്കേട്. അനുകൂലമായ പരീക്ഷാ സെന്ററുകള്‍ അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശം പുറത്ത്. രക്ഷിതാക്കളോടാണ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെടുന്നത്. പത്ത് മുതല്‍ 12 ലക്ഷം വരെ നല്‍കിയാല്‍ ആവശ്യപ്പെടുന്നത് പോലെ തന്നെ പരീക്ഷാ സെന്ററുകള്‍ അനുവദിക്കും. ചില സഹായങ്ങളും അവിടുന്ന് ലഭിക്കുമെന്നും ഓഡിയോ സന്ദേശത്തില്‍ പറയുന്നു.
പ്ലസ്ടുവിന് 50% നേടിയവര്‍ വരെ സിഇടി പ്രവേശന പരീക്ഷയില്‍ നൂറ് ശതമാനം നേടിയാണ് വിജയിച്ചത്. ഇത് എങ്ങനെയെന്നുള്ള അന്വേഷണം നടക്കുമ്പോഴാണ് തട്ടിപ്പുമായി ബന്ധപ്പെട്ട ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവരുന്നത്. നിരവധി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നേരത്തെ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നിരുന്നു.