CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 41 Seconds Ago
Breaking Now

ഡല്‍ഹി സമരക്കാര്‍ക്ക് 67,000 രൂപയുടെ പിസ കൊടുത്തു എന്ന കള്ളം പറഞ്ഞതില്‍ മാപ്പ് ചോദിച്ച് നാഗാലാന്‍ഡ് സ്വദേശി

ജൂലൈ 22-ന് വൈകുന്നേരം ഡൊമിനോസില്‍ നിന്ന് 150 ഫാംഹൗസ് ചീസ് ബര്‍സ്റ്റ് പിസ്സകള്‍ ഓര്‍ഡര്‍ ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടുകളും ഇയാള്‍ പങ്കുവെച്ചിരുന്നു

ഡല്‍ഹി ജന്തര്‍ മന്തറില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 150 'ചീസ് ബര്‍സ്റ്റ്' പിസ്സകള്‍ സംഭാവനയായി നല്‍കിയെന്ന വാദം വ്യാജമാണെന്ന് സമ്മതിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍. സംഭവം വലിയ വിവാദമായതോടെ ഇന്‍സ്റ്റാഗ്രാമിലൂടെ പരസ്യമായി ക്ഷമാപണം നടത്തിയിരിക്കുകയാണ് നാഗാലാന്‍ഡ് സ്വദേശിയായ ഷാ-ലൗ.

ഡല്‍ഹിയില്‍ നേരിട്ടെത്തി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും അവിടെ പട്ടിണി കിടക്കുന്ന സമരം ചെയ്യുന്ന സഹോദരങ്ങള്‍ക്കായി 67,000 രൂപയിലധികം വിലമതിക്കുന്ന പിസ്സകള്‍ ഓര്‍ഡര്‍ ചെയ്തു നല്‍കിയെന്നുമായിരുന്നു ഷാ-ലൗ അന്ന് പോസ്റ്റില്‍ പറഞ്ഞിരുന്നത്.

ജൂലൈ 22-ന് വൈകുന്നേരം ഡൊമിനോസില്‍ നിന്ന് 150 ഫാംഹൗസ് ചീസ് ബര്‍സ്റ്റ് പിസ്സകള്‍ ഓര്‍ഡര്‍ ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടുകളും ഇയാള്‍ പങ്കുവെച്ചിരുന്നു. നികുതിയും ഡെലിവറി നിരക്കുമടക്കം 67,734.18 രൂപയുടെ ബില്ലാണ് കാണിച്ചിരുന്നത്. 'പ്രതിഷേധ സ്ഥലത്ത് എത്താന്‍ കഴിയാത്തതിന്റെ സങ്കടത്തില്‍ എന്റെ സഹോദരീസഹോദരന്മാര്‍ അവിടെ പട്ടിണി കിടക്കുമ്പോള്‍ എനിക്ക് ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ല. വിശപ്പുള്ള ആര്‍ക്കും പിസ്സകള്‍ നല്‍കാന്‍ ഡെലിവറി ബോയിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.' എന്ന് ഇന്‍സ്റ്റാഗ്രാമില്‍ ഇയാള്‍ കുറിച്ച് നല്‍കിയ വൈകാരികമായ സന്ദേശം വളരെ വേഗം വൈറലാവുകയും വന്‍തോതില്‍ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.

 

എന്നാല്‍, ഇതിനുപിന്നാലെ സംഭവത്തില്‍ വന്‍ തിരിമറിയാണ് നടന്നിട്ടുള്ളതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്‍ഫ്‌ലുവന്‍സര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ പങ്കുവെച്ച പിസ്സ ബില്ലും ഡെലിവറി കഥയും പൂര്‍ണ്ണമായും വ്യാജമാണെന്ന് നാഗാലാന്‍ഡ് സ്വദേശിയായ ഷാ-ലൗ (@adiespoems) ഇന്‍സ്റ്റാഗ്രാമിലൂടെ സമ്മതിച്ചു. എന്നാല്‍ ഇങ്ങനെ തെറ്റായ ഒരു കാര്യം പ്രചരിപ്പിച്ചതില്‍ ഇയാള്‍ മാപ്പ് പറഞ്ഞിരുന്നു.

സംഭവം വലിയ വിവാദമായതോടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഇയാള്‍ പരസ്യമായി ക്ഷമാപണം നടത്തുകയായിരുന്നു. 'ഞാന്‍ പങ്കുവെച്ച പിസ്സ ബില്‍ യഥാര്‍ത്ഥമായിരുന്നില്ല. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദനം നല്‍കുന്നതിനുമായാണ് ഇത് പോസ്റ്റ് ചെയ്തത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം നിര്‍മ്മിച്ച് പങ്കുവെച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു.' എന്ന് ഇയാള്‍ കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.