
















മലയാളികളെ സംബന്ധിച്ച് കുളി ഒരു പ്രധാന കാര്യമാണ്. എത്ര തണുപ്പിലും നമ്മളൊന്ന് കുളിക്കും. പക്ഷെ ബ്രിട്ടനിലെ തണുപ്പില്‍ അതത്ര വലിയ കാര്യമല്ല. ബ്രിട്ടനിലെ പത്തിലൊന്ന് ആളുകളും 'ഒന്ന് കുളിച്ചിട്ട്' ഒരു ദശകത്തിലേറെയായെന്നാണ് കണക്കുകള്‍ പറയുന്നത്.
മുതിര്‍ന്ന ആളുകള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയിലാണ് കുളി 'ഔട്ട് ഓഫ് ഫാഷന്‍' ആയെന്ന് 51% പേര്‍ സമ്മതിച്ചത്. ആവശ്യത്തിന് സമയമില്ലെന്നും, കുളിച്ച് കൂടി സമയം കളയാന്‍ പറ്റില്ലെന്നുമാണ് നല്ലൊരു ശതമാനം പേരും ഇതിന് കാരണമായി പറയുന്നത്.
ഇതിന് പുറമെ കുളിച്ച് വെള്ളം കളയാതിരിക്കുന്നത് ലാഭം നല്‍കുന്നതായും ഒരു കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രകൃതിസ്‌നേഹം കൊണ്ട് കുളിക്കാത്ത 22 ശതമാനം പേരുമുണ്ട്. 18 ശതമാനം ആളുകളുടെയും വീട്ടില്‍ കുളിക്കാന്‍ ഇടം പോലും ഒരുക്കിയിട്ടില്ലെന്നും സര്‍വ്വെ കണ്ടെത്തി.
അടുത്തിടെ നടത്തിയ പഠനങ്ങളില്‍ ഉപയോഗിക്കാത്ത കുളിമുറികള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി രൂപമാറ്റം വരുത്തുന്നതായും കണ്ടെത്തിയിരുന്നു. വീടുകളുടെ വലുപ്പം കുറയുന്നതും, ചെലവുകള്‍ കൂടുന്നതും ഉള്‍പ്പെടെ കാരണങ്ങളാണ് കുളി ഫാഷനല്ലാതായി മാറുന്നതിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍.
അടുത്ത പത്ത് വര്‍ഷം കൊണ്ട് കുളിക്കുന്ന പരിപാടി പൂര്‍ണ്ണമായി അവസാനിക്കുമെന്ന് 30 ശതമാനം പേരാണ് കരുതുന്നത്. വെള്ളത്തിന്റെ ബില്ല് ലാഭിക്കാനായി കുളി ഒഴിവാക്കുന്ന സമൂഹമായി ബ്രിട്ടന്‍ മാറുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്.