CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 53 Seconds Ago
Breaking Now

യുക്മ കേരളപൂരം വള്ളംകളിയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം ; ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താന്‍ തുഴയെറിയാനൊരുങ്ങി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ വനിതാ ടീം

ക്യാപ്റ്റന്‍ ജൂലി ഫിലിപ്പിന്റെ ശക്തമായ നേതൃത്വത്തിലാണ് ടീം ഇത്തവണ മത്സരത്തിന് സജ്ജമാകുന്നത്.

യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന 'യുക്മ കേരള പൂരം വള്ളംകളി - 2026'ല്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്താനായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ വനിതാ ടീം വീണ്ടും  തുഴയെറിയാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ തവണത്തെ പ്രതാപം വീണ്ടെടുക്കാനും വിജയകിരീടം കാത്തുസൂക്ഷിക്കാനുമുള്ള ഉറച്ച നിശ്ചയദാര്‍ഢ്യത്തോടെയാണ് ഇത്തവണയും പോരാട്ടവീര്യവുമായി ലിവര്‍പൂള്‍ ടീം മത്സരരംഗത്തേക്ക് ഇറങ്ങുന്നത്.

ക്യാപ്റ്റന്‍ ജൂലി ഫിലിപ്പിന്റെ ശക്തമായ നേതൃത്വത്തിലാണ് ടീം ഇത്തവണ മത്സരത്തിന് സജ്ജമാകുന്നത്. 'Love to Care' ആണ് ലിമ വനിതാ ടീമിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍.

ലിമ വനിതാ ടീമംഗങ്ങള്‍:

ജൂലി ഫിലിപ്പ് (ക്യാപ്റ്റന്‍), ബിന്ദു ഹരികുമാര്‍, റെനി ജോസ്, റോസിലി സെബാസ്റ്റ്യന്‍, സിന്‍ലെറ്റ് മാത്യു, ജിന്‍സിമോള്‍ ചാക്കോ, ലൂസി ജോര്‍ജ്, സ്റ്റെല്ല സ്റ്റാന്‍ലി, ഷെര്‍ലി സ്റ്റാന്‍ലി, ശ്രീബ നികുല്‍, ആതിര ശ്രീജിത്ത്, സിബി മാത്യു, ചിഞ്ചു ചില്ലിറിക്കല്‍ ജോയ്, ഷൈജി ജോര്‍ജ്, ഫെമി ജോയ് തൊണ്ടിക്കല്‍, ജിഷി ജോണ്‍, മുര്‍ഷിദ യഹിയ, ഫ്രെഡ പുന്നന്‍, സിനി ബോബി.

 

ഓഗസ്റ്റ് 15, ശനിയാഴ്ച രാവിലെ 10:00 മണി മുതല്‍ രാത്രി 6:00 മണി വരെ മാന്‍വേഴ്സ് വാട്ടര്‍ഫ്രണ്ട് ബോട്ട് ക്ലബിലാണ് മത്സരം. 

യുക്മ സംഘടിപ്പിക്കുന്ന ഈ വള്ളംകളി ഉത്സവം യുകെയിലെ മലയാളി കൂട്ടായ്മയുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. പമ്പയുടെയും പുന്നമടയുടെയും ആവേശം അതേപടി യുകെയിലെ മാന്‍വേഴ്സ് തടാകത്തിലേക്ക് എത്തിക്കുന്ന പരമ്പരാഗത ശൈലിയിലുള്ള വള്ളംകളിയാണ് മത്സരത്തിന്റെ പ്രധാന ആകര്‍ഷണം.

വള്ളംകളിക്കൊപ്പം വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും മനോഹരമായ കലാപ്രകടനങ്ങളും പൂരപ്പറമ്പിന് കൂടുതല്‍ മാറ്റ് കൂട്ടും. യുകെയിലെ തെക്കേ ഇന്ത്യന്‍ പാരമ്പര്യവും സംസ്‌കാരവും ആഘോഷമാക്കുന്ന, മലയാളി സമൂഹത്തിന്റെ വലിയൊരു സംഗമത്തിനാണ് മാന്‍വേഴ്സ് തടാകം വീണ്ടും സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ കരുത്തുറ്റ വനിതാ ടീമിന് പിന്തുണയുമായി മുഴുവന്‍ ലിവര്‍പൂള്‍ മലയാളികളും ഒന്നടങ്കം മാന്‍വേഴ്സിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.