CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Minutes 45 Seconds Ago
Breaking Now

യുകെ മലയാളി സമൂഹത്തിന് അഭിമാന നിമിഷം ; യുകെയിലെ നീധാം മാര്‍ക്കറ്റ് ടൗണ്‍ കൗണ്‍സിലറായി പത്തനം തിട്ട സ്വദേശി ആശിഷ് മാത്യു

യുകെയില്‍ ഇപ്‌സ്വിച്ചിലാണ് താമസം.

യുകെ മലയാളികള്‍ക്ക് അഭിമാനമായി പത്തനം തിട്ട സ്വദേശി ആശിഷ് മാത്യു. യുകെയിലെ നീധാം മാര്‍ക്കറ്റ് ടൗണ്‍ കൗണ്‍സിലറായിട്ടാണ് തെരഞ്ഞെടുക്കപ്പെട്ടത്. കൗണ്‍സിലില്‍ ഉണ്ടായ ഒഴിവിനെ തുടര്‍ന്നാണ് ആശിഷ് കോ ഓപ്ഷന്‍ നടപടിയിലൂടെ കൗണ്‍സിലറായത്.

ജനങ്ങളുമായി കൂടുതല്‍ അടുത്ത് ഇടപഴകുന്നതിനും അവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുമാണ് ശ്രമിക്കുകയെന്ന് ആശിഷ് പറഞ്ഞു. ഭാര്യ ജെസിക്കും മകള്‍ ആദിയയ്ക്കുമൊപ്പമാണ് ആശിഷ് യുകെയില്‍ താമസിക്കുന്നത്. ജോലിക്കൊപ്പമുള്ള ആശിഷിന്റെ സാമൂഹ്യ സേവനത്തിന് പിന്തുണയായി കുടുംബവുമുണ്ട്.

യുകെയില്‍ ഇപ്‌സ്വിച്ചിലാണ് താമസം. സഫോ കൗണ്ടിക്ക് കീഴിലുള്ള നീധം മാര്‍ക്കറ്റ് കൗണ്‍സിലറായാണ് തെരഞ്ഞെടുക്കപ്പെട്ടത്. നാട്ടിലെ ഉപതെരഞ്ഞെടുപ്പിന് സമാനമായ സാഹചര്യത്തിലാണ് ഈ നിയോഗത്തിലേക്ക് വന്നത്. അപേക്ഷ ക്ഷണിച്ചപ്പോള്‍ സമര്‍പ്പിച്ചു. കോ ഓപ്ഷന്‍ നടപടിയിലൂടെ തെരഞ്ഞെടുപ്പിലേക്ക് പോയി, അങ്ങനെയാണ് ഈസ്ഥാനത്ത് എത്തിയത്, ആശിഷ് പറഞ്ഞു.

നീധാം മാര്‍ക്ക് ടൗണിന്റെ ആവശ്യങ്ങള്‍ക്കും വികസനത്തിനുമാണ് മുഖ്യ പരിഗണന നല്‍കുന്നത്. ജനങ്ങളുടെ ആവശ്യങ്ങളിലും ,അവരെ കേള്‍ക്കും , അടിസ്ഥാന വികസനത്തിന് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

യുകെയിലെത്തുന്ന മലയാളികള്‍ നേരിടുന്നത് പല പ്രശ്‌നങ്ങളാണ്. ജോലി സംബന്ധവും വീസ പ്രശ്‌നങ്ങളുമാണ് പ്രധാനം. ടൗണ്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ ഒരുപാട് പരിമിതികളുണ്ടെങ്കിലും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കും, പ്രത്യേകിച്ച് ഈ ഭാഗത്തെ മലയാളികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുമെന്നും ആശിഷ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.