CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 12 Minutes 44 Seconds Ago
Breaking Now

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് ഇടിഞ്ഞു; യുകെ യൂണിവേഴ്‌സിറ്റികള്‍ 'സാമ്പത്തിക പ്രതിസന്ധിയില്‍'; എ-ലെവലില്‍ മാര്‍ക്ക് കുറഞ്ഞാലും ഈസിയായി സീറ്റ് കിട്ടും; സ്ഥിതി മോശമെന്ന് വിദഗ്ധര്‍

ജൂലൈയില്‍ സ്റ്റുഡന്റ് വിസ അപേക്ഷകളില്‍ 11 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടതെന്ന് ഹോം ഓഫീസ്

ബ്രിട്ടനിലെ ഉന്നതവിദ്യാഭ്യാസ മേഖല കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് യൂണിവേഴ്‌സിറ്റി മേധാവികളുടെ മുന്നറിയിപ്പ്. യൂണിവേഴ്‌സിറ്റികള്‍ക്ക് വലിയ വരുമാനം നല്‍കിയിരുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് തടഞ്ഞതാണ് ഈ അവസ്ഥയിലേക്ക് നയിച്ചിരിക്കുന്നത്. ഇവരുടെ വരവ് കുറഞ്ഞത് കടുത്ത പ്രതിസന്ധിയാണ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. 

കീര്‍ സ്റ്റാര്‍മറിന് കീഴില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസില്‍ ഏര്‍പ്പെടുത്തിയ നികുതി പുനഃപ്പരിശോധിക്കണമെന്ന് മേഖലയിലെ നേതാക്കള്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി മൂലം യൂണിവേഴ്‌സിറ്റികള്‍ പൊളിയാനുള്ള സാധ്യത ഏറിയതായി ഒരു മുന്‍ യൂണിവേഴ്‌സിറ്റീസ് മന്ത്രി തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

യുകെ സിക്‌സ് ഫോര്‍മേഴ്‌സിന്റെ എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവന്ന സാഹര്യത്തിലാണ് ഈ റിപ്പോര്‍ട്ട്. 18 വയസ്സുകാരായ 194,000 പേര്‍ക്കാണ് തങ്ങളുടെ ഫസ്റ്റ് ചോയ്‌സ് തന്നെ ലഭിച്ചിരിക്കുന്നത്. എന്നാല്‍ ജീവനക്കാരുടെയും, കോഴ്‌സുകളുടെയും എണ്ണം കുറയ്ക്കുന്നത് തടയാന്‍ സ്വദേശി വിദ്യാര്‍ത്ഥികളുടെ എണ്ണം പര്യാപ്തമാകില്ലെന്നാണ് വൈസ് ചാന്‍സലര്‍മാരുടെ നിലപാട്. 

ജൂലൈയില്‍ സ്റ്റുഡന്റ് വിസ അപേക്ഷകളില്‍ 11 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടതെന്ന് ഹോം ഓഫീസ് കണക്ക് പറയുന്നു. സമ്മര്‍ വിസാ ആപ്ലിക്കേഷനുകളും മെച്ചപ്പെടാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ യുകെ യൂണിവേഴ്‌സിറ്റികള്‍ കനത്ത നഷ്ടം നേരിടേണ്ടി വരും. 30% വരെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ നഷ്ടമാകുമെന്നാണ് യൂണിവേഴ്‌സിറ്റികള്‍ ഭയക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.