
















യുകെയെ 'ഇസ്ലാമിക് റിപബ്ലിക് ഓഫ് ബ്രിട്ടനെന്ന്' മുദ്രചാര്‍ത്തി ഇസ്രയേല്‍ പ്രധാനമന്ത്രി. ആണവായുധങ്ങള്‍ കൈവശമുള്ള ആദ്യത്തെ ഇസ്ലാമിക റിപബ്ലിക് ബ്രിട്ടനാണെന്ന പരിഹാസവും ബെഞ്ചമിന്‍ നെതന്യാഹു ഉന്നയിച്ചു.
ഇറാന്റെ കൈയില്‍ ആണവായുധങ്ങള്‍ എത്തുന്നത് തടയാനുള്ള തങ്ങളുടെ ലക്ഷ്യത്തെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ബ്രിട്ടനെ പരിഹസിച്ചത്. ആണവായുധങ്ങള്‍ കൈവശമുള്ള ആദ്യത്തെ ഇസ്ലാമിക റിപബ്ലിക്ക് ബ്രിട്ടനാണെന്ന് തമാശയായി പറയാറുണ്ട്. അതുപോലെ മറ്റൊരു രാജ്യമായി ഇറാനെ മാറ്റാതെ തടയുകയാണ് ലക്ഷ്യം, നെതന്യാഹു വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മുതല്‍ യുകെ, ഇസ്രയേല്‍ ബന്ധം വഷളാകാന്‍ തുടങ്ങിയിരുന്നു. ഗാസയിലെ യുദ്ധവും, ബ്രിട്ടന്‍ പലസ്തീനെ രാജ്യമായി അംഗീകരിച്ചതുമാണ് പ്രധാന വിഷയങ്ങള്‍. കീര്‍ സ്റ്റാര്‍മര്‍ ഹമാസിനെ സുഖിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നെതന്യാഹു നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം കൂടുതല്‍ ഗാസാ പ്രേമം വിളമ്പുകയാണ് തന്റെ ലക്ഷ്യമെന്ന് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം വ്യക്തമാക്കിക്കഴിഞ്ഞു. ബ്രിട്ടനിലെ മുസ്ലീം വോട്ടര്‍മാര്‍ ലേബറിനെ കൈവിട്ട് മുസ്ലീം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്ന പ്രതിഭാസം കണ്ടതോടെയാണ് ബേണ്‍ഹാം വിഷയത്തില്‍ കൂടുതല്‍ അനുകൂല നിലപാട് സ്വീകരിക്കുന്നത്.