
















ഓഗസ്ത് 1ന് മരണമടഞ്ഞ ഏഞ്ചല്‍ ജെറോമിന്റെ സ്മരണകള്‍ പങ്കുവച്ചുകൊണ്ടുള്ള പബ്ലിക് വ്യൂയിങും ഹോംഗോയിങ് സര്‍വീസും 2026 ഓഗസ്ത് 24 തിങ്കളാഴ്ച നടക്കും. ക്രൈസ്‌റ്റ്വേ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ബാസില്‍ഡണിലെ ബേസില്‍ഡണ്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ ക്ലബ്ബില്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ മൂന്നു മണി വരെയാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
യുകെയിലെ ബാസില്‍ഡണ്‍ ക്രൈസ്റ്റ് വേ ചര്‍ച്ച് അംഗവും പത്തനംതിട്ട ചാന്തു കാവ് സ്വദേശിയും ജെറോം ജെറിയുടെ ഭാര്യയുമായ ഏയ്ഞ്ചല്‍ (28) ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് അന്ത്യം. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ബാസില്‍ഡണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏഴു മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.