CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 59 Seconds Ago
Breaking Now

ആഗോള പ്രശ്‌നങ്ങള്‍ ബ്രിട്ടന്റെ മോര്‍ട്ട്‌ഗേജ് വിപണിക്ക് ഭീഷണിയാകുമോ? വര്‍ഷത്തിന്റെ അവസാനത്തോടെ പലിശ നിരക്കുകള്‍ കൂട്ടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സമ്മര്‍ദത്തില്‍; ഇപ്പോള്‍ വീട് വാങ്ങുന്നതോ ബുദ്ധിപരം?

അടുത്ത ആഴ്ച എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം പ്രൈസ് ക്യാപ്പ് പുതുക്കും

ജൂലൈ മാസത്തില്‍ പണപ്പെരുപ്പം 2.9 ശതമാനത്തിലേക്ക് വര്‍ദ്ധിച്ചിരിക്കുന്നു. അതേസമയം ബ്രിട്ടന്റെ തൊഴില്‍ വിപണി ദുര്‍ബലപ്പെടുകയും, വരുമാന വര്‍ദ്ധന താഴുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആഗോള സാഹചര്യങ്ങള്‍ ഇപ്പോഴും പണപ്പെരുപ്പ സമ്മര്‍ദം ഉയര്‍ത്തുകയാണ്. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വര്‍ഷത്തിന്റെ അവസാനത്തോടെ പലിശ ഉയര്‍ത്താന്‍ തീരുമാനം എടുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 

കഴിഞ്ഞ ഡിസംബറിലാണ് ബേസ് റേറ്റ് 4 ശതമാനത്തില്‍ നിന്നും 3.75 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ കേന്ദ്ര ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനം കൈക്കൊണ്ടത്. അതിന് ശേഷം നിരക്കുകള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഫെബ്രുവരിയില്‍ തുടങ്ങിയ ഇറാന്‍ യുദ്ധത്തിന് സമാധാനപരമായ പരിസമാപ്തി കാണാത്തതും തിരിച്ചടിയാണ്. 

വര്‍ഷത്തില്‍ 10 തവണയാണ് മോണിറ്ററി പോളിസി കമ്മിറ്റി ബേസ് റേറ്റ് നിശ്ചയിക്കാന്‍ യോഗം ചേരുന്നത്. സെപ്റ്റംബര്‍ 17-നാണ് ഇനി അടുത്ത യോഗം. സെപ്റ്റംബര്‍ 16-ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുതിയ പണപ്പെരുപ്പ നിരക്ക് പ്രസിദ്ധീകരിക്കും. അതുകൊണ്ട് തന്നെ ജൂലൈയിലെ നിരക്ക് അടിസ്ഥാനമാക്കിയാകില്ല പലിശയിലെ മാറ്റങ്ങള്‍. 

അടുത്ത ആഴ്ച എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം പ്രൈസ് ക്യാപ്പ് പുതുക്കും. ഒക്ടോബര്‍ 1 മുതല്‍ നിരക്കുകള്‍ 4 ശതമാനം കൂടുമെന്നാണ് കരുതുന്നത്. ഇത് കുടുംബ ബജറ്റുകളെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. അതുകൊണ്ട് തന്നെ പുതിയ പലിശ നിരക്ക് തീരുമാനങ്ങള്‍ അടുത്ത പണപ്പെരുപ്പ നിരക്കിനെ ആശ്രയിച്ചാകും വരിക. എന്തായാലും ഈ വര്‍ഷം നിരക്ക് വര്‍ദ്ധിക്കുമെന്ന് ഉറപ്പായതിനാല്‍ നിലവിലെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ പരിശോധിച്ച് ലാഭകരമായത് എടുക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.