CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 11 Seconds Ago
Breaking Now

മുട്ടയില്‍ മുന്നറിയിപ്പ്! പുറമെ നിന്നും മുട്ട കഴിക്കരുത്; സാല്‍മൊണെല്ല കേസുകള്‍ പടരുന്നതിനിടെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിയുടെ നിര്‍ദ്ദേശം; 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരും, 5 വയസ്സില്‍ താഴെയുള്ള കുട്ടികളും സൂക്ഷിക്കുക

പുറമെ നിന്നും ഭക്ഷണം കഴിക്കുന്നവര്‍ മുട്ട ഒഴിവാക്കാനാണ് എഫ്എസ്എ മേധാവികള്‍ ആവശ്യപ്പെടുന്നത്

രോഗസാധ്യത അധികമുള്ള ജനങ്ങള്‍ പൂര്‍ണ്ണമായി വേവാത്ത മുട്ട കഴിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശം. മാരകമായ സാല്‍മൊണെല്ല ബാക്ടീരിയ ബാധ പടരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. 

65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ എന്നിവരോടാണ് പുറത്ത് കഫെ, റെസ്റ്റൊറന്റ്, ടേക്ക്എവെകളില്‍ നിന്നും മുട്ട കഴിക്കുന്നത് ഒഴിവാക്കാന്‍ ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി നിര്‍ദ്ദേശം നല്‍കിയത്. ഇതിന് പുറമെ മയോണൈസും, ഹോളണ്ടെയ്‌സ് സോസും ഒഴിവാക്കാനും എഫ്എസ്എ നിര്‍ദ്ദേശിച്ചു. 

ബ്രിട്ടനില്‍ സാല്‍മൊണെല്ല ഭക്ഷ്യ വിഷബാധയേറ്റ് ഒരാള്‍ മരിക്കുകയും, ഇരുനൂറിലേറെ പേര്‍ രോഗബാധിതരാകുകയും ചെയ്തിരുന്നു. ഇതോടെയാണ് ദേശീയ തലത്തില്‍ ബാക്ടീരിയയ്ക്ക് എതിരെ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം വന്നത്. ഇറക്കുമതി ചെയ്ത മുട്ടയില്‍ നിന്നുമാണ് പ്രശ്‌നം ഉടലെടുത്തതെന്നാണ് കരുതുന്നത്. എന്നാല്‍ ഏത് രാജ്യത്ത് നിന്നും ഇറക്കുമതി ചെയ്ത മുട്ടയാണ് പ്രശ്‌നമായതെന്ന് സ്ഥിരീകരിച്ചിട്ടില്ല. 

പുറമെ നിന്നും ഭക്ഷണം കഴിക്കുന്നവര്‍ മുട്ട ഒഴിവാക്കാനാണ് എഫ്എസ്എ മേധാവികള്‍ ആവശ്യപ്പെടുന്നത്. നല്ല രീതിയില്‍ പാകം ചെയ്ത മുട്ട സുരക്ഷിതമായി ഉപയോഗിക്കാം. ബ്രിട്ടീഷ് ലയണ്‍ മാര്‍ക്ക് ചെയ്തിട്ടുള്ള മുട്ടകള്‍ യുകെയില്‍ ഉത്പാദിപ്പിച്ചവയാണ്. ഇതും സുരക്ഷിതമായി ഉപയോഗിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.