CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 34 Seconds Ago
Breaking Now

കാലാവസ്ഥയുടെ താളം തെറ്റിക്കാന്‍ ബ്രിട്ടനിലേക്ക് 'എല്‍ നിനോ' വരുന്നു; അസാധാരണമായ കൊടുങ്കാറ്റും മഴയും നേരിടണം; 19-ാം നൂറ്റാണ്ടിന് ശേഷമുള്ള ഏറ്റവും വലിയ കാലാവസ്ഥാ പ്രതിഭാസമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

യുകെ ഉള്‍പ്പെടെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂറോപ്പില്‍ വരള്‍ച്ചയ്ക്ക് കാരണമാകുന്നതാണ് എല്‍ നിനോ

വരും നാളുകളില്‍ ബ്രിട്ടന്റെ കാലാവസ്ഥയുടെ താളംതെറ്റിക്കാന്‍ എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്. ഓട്ടം, വിന്റര്‍ സീസണുകളിലാണ് അസാധാരണമായ അവസ്ഥ രൂപപ്പെടുക.

ദീര്‍ഘകാല ശരാശരി താപനിലയ്ക്ക് മുകളില്‍ പസഫിക് സമുദ്രത്തിലെ താപനില ഉയരുന്നതാണ് എല്‍ നിനോയാണ് പ്രഖ്യാപിക്കുന്നത്. ഇത് ആഗോള തലത്തില്‍ മഴയുടെ പാറ്റേണിനെയും, താപനിലയെയും ബാധിക്കും. 

വരും മാസങ്ങളില്‍ കടലിലെ താപനില 3 സെല്‍ഷ്യസിന് മുകളില്‍ എത്തുമെന്ന് മെറ്റ് ഓഫീസ് കണക്കാക്കുന്നു. ഇതിലും കൂടുതല്‍ ശരാശരി ഉയരുമെന്ന് പ്രവചിക്കുന്ന കാലാവസ്ഥാ ഗ്രൂപ്പുകളുമുണ്ട്. 

19-ാം നൂറ്റാണ്ടിന് ശേഷമുള്ള ഏറ്റവും വലിയ കാലാവസ്ഥാ പ്രതിഭാസമെന്നാണ് സ്ഥിതിയെ മെറ്റ് ഓഫീസ് വിശേഷിപ്പിക്കുന്നത്. 500 മുതല്‍ 1000 വര്‍ഷത്തിനിടെ കാണാത്ത ശക്തമായ അവസ്ഥയാകും സംജാതമാകുകയെന്നും മെറ്റ് ഓഫീസ് കൂട്ടിച്ചേര്‍ക്കുന്നു. കൂടാതെ 2027-ല്‍ ചൂട് വീണ്ടും ഉയരാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. 

യുകെ ഉള്‍പ്പെടെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂറോപ്പില്‍ വരള്‍ച്ചയ്ക്ക് കാരണമാകുന്നതാണ് എല്‍ നിനോ. ബ്രിട്ടന്‍ നിലവില്‍ കടന്നുപോകുന്ന ഉഷ്ണതരംഗങ്ങള്‍ 190 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന ജൂലൈ മാസമാണ് സമ്മാനിച്ചത്. ഇംഗ്ലണ്ടിലും, വെയില്‍സിലും വെള്ളം കിട്ടാനുള്ള ബുദ്ധിമുട്ടും, കാട്ടുതീയും നേരിട്ടു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.