CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 47 Minutes 8 Seconds Ago
Breaking Now

കൈലാഖിന് ഇനി സ്പോര്‍ട്ടി ലുക്ക്; കൈലാഖ് സ്പോര്‍ട്ട്ലൈന്‍ അവതരിപ്പിച്ച് സ്‌കോഡ

സ്‌കോഡയുടെ ടോപ്പ് സെല്ലിങ് SUV കൈലാഖിന് പുതിയ വേരിയന്റ് അവതരിപ്പിച്ച് സ്‌കോഡ. കൈലാഖ് സ്പോര്‍ട്ട്ലൈന്‍ എന്ന വേരിയന്റ് അവതരിപ്പിച്ചാണ് നിര്‍മാതാക്കള്‍ ഈ വാഹനത്തിന്റെ നിര വികസിപ്പിച്ചിരിക്കുന്നത്. 11.32 ലക്ഷം മുതല്‍ 12.32 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) വിലയിലാണ് സ്‌കോഡ ഇന്ത്യയില്‍ 'കൈലാഖ് സ്‌പോര്‍ട്ട്ലൈന്‍' അവതരിപ്പിച്ചിരിക്കുന്നത്. കൈലാഖ് നിരയിലേക്ക് കൂടുതല്‍ സ്‌പോര്‍ട്ടിയായ രൂപഭംഗിയുള്ള 'സ്‌പോര്‍ട്ട്ലൈന്‍' വകഭേദം എത്തുമെന്ന 2026 ജൂണിലെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് വാ?ഹനം അവതരിപ്പിച്ചത്.

മിഡ്-സ്‌പെക്ക് സിഗ്‌നേച്ചര്‍+ ഉയര്‍ന്ന വകഭേദമായ പ്രസ്റ്റീജ് എന്നിവയ്ക്കിടയിലായാണ് കൈലാഖ് സ്‌പോര്‍ട്ട്ലൈന്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കുഷാഖ്, സ്ലാവിയ എന്നിവയുടെ സ്പോര്‍ട്ട്ലൈന്‍ (Sportline) വകഭേദങ്ങളെപ്പോലെ, കൈലാഖ് സ്പോര്‍ട്ട്ലൈനിലും വാഹനത്തിന് കൂടുതല്‍ സ്പോര്‍ട്ടിയായ ഭാവം നല്‍കുന്ന നിരവധി ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 17 ഇഞ്ച് അലോയ് വീലുകള്‍, ഔട്ട്സൈഡ് റിയര്‍വ്യൂ മിററുകള്‍, ബമ്പറുകളിലെയും റൂഫിലെയും ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. റൂഫില്‍ ഘടിപ്പിച്ച സ്പോയിലറും ഇതിന്റെ പ്രത്യേകതയാണ്.

കൂടാതെ സി-പില്ലറിലും ടെയില്‍ഗേറ്റിലും പുതിയ 'സ്പോര്‍ട്ട്ലൈന്‍' ബാഡ്ജുകള്‍ നല്‍കിയിരിക്കുന്നു. കൂടുതല്‍ ആകര്‍ഷകമായ രൂപത്തിനായി ടെയില്‍-ലൈറ്റുകള്‍ക്കിടയിലുള്ള സ്‌കോഡ എന്ന പേരും കറുപ്പ് നിറത്തിലാണ് നല്‍കിയിരിക്കുന്നത്. കോര്‍ണറിംഗ് ഫംഗ്ഷനോടുകൂടിയ എല്‍ഇഡി ഫോഗ് ലാമ്പുകളും പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്ലൈറ്റുകളും ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ കൈലാഖ് വകഭേദം കൂടിയാണ് സ്പോര്‍ട്ട്ലൈന്‍. അതേസമയം, താഴ്ന്ന വകഭേദങ്ങളില്‍ എല്‍ഇഡി റിഫ്‌ലെക്റ്റര്‍ അടിസ്ഥാനമാക്കിയുള്ള ഹെഡ്ലൈറ്റുകളാണ് നല്‍കിയിരിക്കുന്നത്.

കിലാഖ് സ്‌പോര്‍ട്ട്ലൈനിന് ഇരുണ്ട നിറത്തിലുള്ള ക്യാബിന്‍ തീം നല്‍കിയിരിക്കുന്നു. ഇതില്‍ വെള്ള നിറത്തിലുള്ള സ്റ്റിച്ചിംഗോട് കൂടിയ കറുത്ത ലെതറെറ്റ് സീറ്റുകളും ഹെഡ്റെസ്റ്റുകളില്‍ 'സ്‌പോര്‍ട്ട്ലൈന്‍' എന്നെഴുതിയ ഭാഗവുമുണ്ട്. അലുമിനിയം പെഡലുകളും വെള്ള നിറത്തിലുള്ള ആംബിയന്റ് ലൈറ്റിംഗും വാഹനത്തിന്റെ സ്‌പോര്‍ട്ടി സ്വഭാവം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. സിംഗിള്‍-പെയ്ന്‍ സണ്‍റൂഫ്, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6 സ്പീക്കറുകള്‍, 8 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

മറ്റ് വകഭേദങ്ങളിലുള്ള അതേ 1.0 ലിറ്റര്‍ ഡയറക്ട്-ഇഞ്ചക്ഷന്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് സ്‌കോഡ കൈലാഖ് സ്‌പോര്‍ട്ട്ലൈനിലും ഉപയോഗിച്ചിരിക്കുന്നത്. ഇത് 115hp കരുത്തും 178Nm ടോര്‍ക്കും നല്‍കുന്നു. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.പ്രത്യേക 'സ്‌പോര്‍ട്ട്ലൈന്‍ ആക്‌സസറി പാക്ക്' ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് കൈലാഖ് സ്‌പോര്‍ട്ട്ലൈനിനെ കൂടുതല്‍ വ്യക്തിഗതമാക്കാവുന്നതാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.