CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 23 Minutes 48 Seconds Ago
Breaking Now

ബ്രിട്ടനില്‍ വീടുവില്‍പ്പന ഇടിഞ്ഞു; 2025 മുതല്‍ ഭവനവിലയില്‍ വളര്‍ച്ച; യുകെയിലെ ശരാശരി വീടുകളുടെ വില 273,000 പൗണ്ടില്‍; മോര്‍ട്ട്‌ഗേജ് നിരക്കുകളിലെ വര്‍ദ്ധന തിരിച്ചടിക്കുമോ?

നോര്‍ത്ത് മേഖലകളിലാണ് വില വര്‍ദ്ധന ശക്തമായി രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍

യുകെയില്‍ വീടുകളുടെ വില്‍പ്പന കുത്തനെ ഇടിയുകയാണ്. ഈ ഘട്ടത്തിലും വീടുകളുടെ വില വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം യുകെയിലെ ശരാശരി ഭവനവില 2026 സെപ്റ്റംബറില്‍ 273,000 പൗണ്ടിലേക്കാണ് എത്തിയത്. 1.2% വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് ഹൗസ് പ്രൈസ് ഇന്‍ഡക്‌സ് സ്ഥിരീകരിക്കുന്നു. 

പ്രോപ്പര്‍ട്ടി വില ഉയരുമ്പോഴും, ഹൗസിംഗ് വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ മെല്ലെപ്പോക്കിലാണ്. 2026 ജൂലൈയില്‍ ഒരു വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് 19,205 കുറവ് വീടുകളുടെ വില്‍പ്പനയാണ് നടന്നത്. 

കൈമാറ്റം ചെയ്യുന്ന വീടുകളുടെ എണ്ണം കുറയുമ്പോഴും കഴിഞ്ഞ 12 മാസത്തില്‍ ഭവനവിലകള്‍ പിടിച്ചുനില്‍ക്കുകയാണ്. ഇംഗ്ലണ്ടിലാണ് വില്‍പ്പന ഇടിഞ്ഞതില്‍ പ്രധാനം. 31% ഇടിവാണ് ഇവിടെ വില്‍പ്പനയില്‍ നേരിട്ടത്. വെയില്‍സില്‍ 1219 വില്‍പ്പനക്കുറവ് ഉണ്ടായപ്പോള്‍, സ്‌കോട്ട്‌ലണ്ടില്‍ ട്രെന്‍ഡ് നേര്‍വിപരീതമാണ്. അവിടെ 342 സെയില്‍ കൂടി. 

നോര്‍ത്ത് മേഖലകളിലാണ് വില വര്‍ദ്ധന ശക്തമായി രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍ പറയുന്നു. നോര്‍ത്ത് ഈസ്റ്റില്‍ പ്രോപ്പര്‍ട്ടി മൂല്യം 4.6% വര്‍ദ്ധിച്ച് ശരാശരി 166,649 പൗണ്ടിലേക്ക് എത്തി. നോര്‍ത്ത് വെസ്റ്റിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 3.2% വില വര്‍ദ്ധിച്ച് ശരാശരി ഭവനവില 220,477 പൗണ്ടിലേക്ക് എത്തി. 




കൂടുതല്‍വാര്‍ത്തകള്‍.