CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 23 Minutes 43 Seconds Ago
Breaking Now

ഞാനൊരു രാജാവായാല്‍! രാജപദവിയിലേക്ക് എത്തുന്ന വില്ല്യം അനുജന്‍ ഹാരിയുടെ 'പ്രിന്‍സ്' പദവി തെറിപ്പിക്കും; പണിയെടുക്കാത്ത എല്ലാ രാജകുടുംബാംഗങ്ങളുടെയും എച്ച്ആര്‍എച്ച് പദവികള്‍ എടുത്ത് കളയുമെന്ന് വെളിപ്പെടുത്തല്‍

മാറ്റം തന്റെ അജണ്ടയില്‍ വരുന്ന വിഷയമാണെന്നും, അത് നടപ്പാക്കാന്‍ ഭയപ്പെടില്ലെന്നും വില്ല്യം മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്

വില്ല്യം രാജകുമാരന്‍ രാജാവായി മാറുമ്പോള്‍ അനുജന്‍ ഹാരിയുടെ 'രാജകുമാരന്‍' പദവി റദ്ദാക്കുമെന്ന് റിപ്പോര്‍ട്ട്. രാജകുടുംബത്തിന്റെ രീതികളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്താനാണ് വില്ല്യം ഒരുങ്ങുന്നതെന്നാണ് ഒരു പുസ്തകം വെളിപ്പെടുത്തിയിരിക്കുന്നത്. 

വില്ല്യം രാജകുമാരന്‍ രാജാവായി വാഴിക്കപ്പെടുന്നതോടെ നിലവില്‍ വരുന്ന പരിഷ്‌കാരങ്ങളാണ് ഹാരി രാജകുമാരനെ 'വെറും' ഹാരിയാക്കി മാറ്റുക. ഹാരിയുടെ മക്കളായ ആര്‍ച്ചി, ലിലിബെറ്റ് എന്നിവര്‍ക്കും രാജകീയ സ്ഥാനപ്പേരും, എച്ച്ആര്‍എച്ച് പദവിയും നഷ്ടമാകുമെന്ന് പുസ്തകത്തില്‍ എഴുത്തുകാരന്‍ ടോം സൈക്‌സ് പറയുന്നു. 

രാജകസേരയിലേക്ക് അടുത്ത സ്ഥാനാര്‍ത്ഥിയായി വരുന്ന വില്ല്യം ഇതിനകം തന്നെ പരിഷ്‌കാരങ്ങള്‍ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയെന്നാണ് ദി ഓള്‍ഡ് എട്ടോണിയന്‍ എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നത്. അടുത്ത തലമുറ സീനിയര്‍ രാജകുടുംബാംഗങ്ങളുടെ ഡ്യൂട്ടികളിലും സമഗ്രമായ മാറ്റങ്ങള്‍ വരും. 

മാറ്റം തന്റെ അജണ്ടയില്‍ വരുന്ന വിഷയമാണെന്നും, അത് നടപ്പാക്കാന്‍ ഭയപ്പെടില്ലെന്നും വില്ല്യം തന്നെ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. രാജകുടുംബത്തില്‍ ജനിച്ചത് കൊണ്ട് മാത്രം സ്ഥാനപ്പേരും, പദവിയും ലഭിക്കുന്ന രീതി മാറ്റി എടുക്കുന്ന ജോലിയിലൂടെ ഇവ തുടര്‍ന്നും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാകും മാറ്റം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.