CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 24 Minutes 56 Seconds Ago
Breaking Now

നാടുകടത്തല്‍ ഒഴിവാക്കാന്‍ നഴ്‌സിനെ ബലാത്സംഗത്തിന് ഇരയാക്കി കുടിയേറ്റക്കാരന്‍; പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയാല്‍ സ്വദേശത്തേക്ക് കടത്തുന്നത് ഒഴിവാക്കുമെന്ന് സ്വപ്‌നം കണ്ട് 20-കാരന്‍; ശിക്ഷ കേവലം 3 വര്‍ഷവും, രണ്ട് മാസവും

2024 ഫെബ്രുവരിയില്‍ ജര്‍മ്മനിയില്‍ എത്തിയ യൂസഫ്കാന്റെ അഭയാര്‍ത്ഥി അപേക്ഷ തള്ളിയിരുന്നു

നാടുകടത്തല്‍ ഒഴിവാക്കാന്‍ നഴ്‌സിനെ ബലാത്സംഗത്തിന് ഇരയാക്കി ഗര്‍ഭിണിയിക്കാന്‍ ശ്രമിച്ച തുര്‍ക്കിഷ് കുടിയേറ്റക്കാരന്‍ അകത്തായി. ജര്‍മ്മനിയിലാണ് ഞെട്ടിക്കുന്ന സംഭവം. യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയാല്‍ പിതാവിന്റെ അവകാശം ഉപയോഗിച്ച് ഇവിടെ തുടരാമെന്നായിരുന്നു ഇയാളുടെ വിചിത്ര മോഹം. 

20-കാരന്‍ യുസഫ്കാന്‍ ആണ് ഇന്‍സ്റ്റാഗ്രാമില്‍ കണ്ടുമുട്ടിയ 26-കാരി നഴ്‌സിനെ ബലാത്സംഗത്തിന് ഇരയാക്കിയത്. കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ ഇയാള്‍ക്ക് കോടതി കേവലം മൂന്ന് വര്‍ഷവും, രണ്ട് മാസവും ജയില്‍ശിക്ഷയാണ് വിധിച്ചത്. ശിക്ഷ കുറഞ്ഞ് പോയെന്ന് ആരോപണം ഉയര്‍ന്നതോടെ ഇത് നീട്ടാന്‍ പ്രോസിക്യൂട്ടര്‍മാര്‍ അപ്പീല്‍ പോകാനുള്ള ഒരുക്കത്തിലാണ്. 

എന്നാല്‍ ബലാത്സംഗ കുറ്റത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാണ് യൂസഫ്കാന്റെ ആവശ്യം. ജര്‍മ്മന്‍ പാസ്‌പോര്‍ട്ടുള്ള തുര്‍ക്കിഷ് വംശജയെയാണ് ഇയാള്‍ ലക്ഷ്യം വെച്ചത്. ഇവര്‍ക്കൊപ്പം ഒരു കുട്ടി പിറന്നാല്‍ ഇതിന്റെ പേരില്‍ ജര്‍മ്മനിയില്‍ തങ്ങാന്‍ അവകാശം നേടാമെന്നായിരുന്നു കണക്കുകൂട്ടല്‍.

2024 ഫെബ്രുവരിയില്‍ ജര്‍മ്മനിയില്‍ എത്തിയ യൂസഫ്കാന്റെ അഭയാര്‍ത്ഥി അപേക്ഷ തള്ളിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ നഴ്‌സിനെ പരിചയപ്പെട്ട് കാണാന്‍ തുടങ്ങിയ ശേഷം സെക്‌സിനായി ആവശ്യപ്പെട്ടപ്പോള്‍ യുവതി നിഷേധിച്ചു. ഇതോടെ ഇയാള്‍ ബലാത്സംഗത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കുകയായിരുന്നു. കുഞ്ഞിനെ പ്രസവിച്ചില്ലെങ്കില്‍ കുത്തിക്കൊല്ലുമെന്നായിരുന്നു ഭീഷണി. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ പിതാവ് താനാണെന്ന് ഇയാള്‍ നിര്‍ബന്ധിച്ച് രേഖകളില്‍ ഒപ്പുവെപ്പിച്ചെങ്കിലും തൊട്ടടുത്ത ആഴ്ച നഴ്‌സ് വിവരം പോലീസിനെ അറിയിച്ചതോടെയാണ് യൂസഫ്കാന്‍ കുടുങ്ങിയത്. 




കൂടുതല്‍വാര്‍ത്തകള്‍.