CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 47 Minutes 30 Seconds Ago
Breaking Now

ജിപി പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു; യോഗ്യരായ പെര്‍മനന്റ് ജിപിമാരുടെ എണ്ണത്തില്‍ 9% ഇടിവ്; ട്രെയിനികളുടെ എണ്ണം ഉയരുമ്പോള്‍ ഈ ഡോക്ടര്‍മാര്‍ എവിടെ പോകുന്നു?

കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 2800-ലേറെ സമ്പൂര്‍ണ്ണ യോഗ്യതയുള്ള ജിപിമാരെ നിയോഗിച്ചെന്നും വക്താവ്

ഇംഗ്ലണ്ടില്‍ സമ്പൂര്‍ണ്ണ യോഗ്യത നേടിയ, പെര്‍മനന്റ് ജിപിമാരുടെ എണ്ണത്തില്‍ രോഗികളുടെ അനുപാതവുമായി താരതമ്യം ചെയ്യുമ്പോള്‍ 9 ശതമാനം ഇടിവ്. ട്രെയിനി ഡോക്ടര്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും സമ്പൂര്‍ണ്ണ യോഗ്യത നേടിയ ഫാമിലി ഡോക്ടര്‍മാരുടെ എണ്ണത്തില്‍ ക്ഷാമം നേരിടുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

പത്ത് വര്‍ഷം മുന്‍പത്തേക്കാള്‍ പെര്‍മനന്റ് ജിപിമാരുടെ എണ്ണമാണ് കുറഞ്ഞിരിക്കുന്നത്. എന്‍എച്ച്എസ് പരിചരണം ആശുപത്രികള്‍ക്ക് പുറത്തേക്ക് എത്തിക്കുമെന്ന ലേബര്‍ വാഗ്ദാനമാണ് പുകയായി മാറിയിരിക്കുന്നത്. നയങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അത് വാഗ്ദാനം മാത്രമായി അവശേഷിക്കുകയാണെന്ന് ഹെല്‍ത്ത് മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. 

ട്രെയിനികളുടെ എണ്ണം വര്‍ദ്ധിച്ചെങ്കിലും, സമ്പൂര്‍ണ്ണ യോഗ്യത നേടിയ പെര്‍മനന്റ് ജിപിമാരുടെ എണ്ണം സ്തംഭനാവസ്ഥയിലാണെന്ന് കിംഗ്‌സ് ഫണ്ട് കണ്ടെത്തി. പെര്‍മനന്റ് ജിപിമാരുടെ എണ്ണം 2015 മുതല്‍ കേവലം 200-ല്‍ താഴെ മാത്രമാണ് വര്‍ദ്ധിച്ചതെന്ന് എന്‍എച്ച്എസ് ഡാറ്റ പരിശോധിച്ചതില്‍ നിന്നും കണ്ടെത്തി. 

ഇതേ കാലയളവില്‍ ട്രെയിനികളുടെ എണ്ണം ഇരട്ടിച്ച് 5027-ല്‍ നിന്നും 11,099 ആയി വര്‍ദ്ധിച്ചു. എന്നാല്‍ പ്രൈമറി കെയര്‍ നെറ്റ്‌വര്‍ക്കുകളിലൂടെ നിയോഗിച്ചിട്ടുള്ള ജിപിമാരെ ഈ പരിശോധന പരിഗണിച്ചിട്ടില്ലെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 2800-ലേറെ സമ്പൂര്‍ണ്ണ യോഗ്യതയുള്ള ജിപിമാരെ നിയോഗിച്ചെന്നും വക്താവ് അവകാശപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.