
















ടോണ്ടന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ടി 10 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്ത് 30ന് ടോണ്ടന്‍ വേല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കും.
സൗത്ത് വെസ്റ്റ് യുകെയിലെ പ്രമുഖ ഒമ്പത് ക്രിക്കറ്റ് ക്ലബ്ബുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.
രാവിലെ 9 മുതല്‍ വൈകീട്ട് ഏഴുവരെ നീളുന്ന ടൂര്‍ണമെന്റില്‍ ആവേശകരമായ നിരവധി മത്സരങ്ങളാണ് ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത്. മികച്ച താരങ്ങളുടെ പ്രകടനം നേരില്‍ കാണുന്നതിനൊപ്പം കുടുംബത്തോടൊപ്പം ഒരു ക്രിക്കറ്റ് ദിനം ആഘോഷിക്കാനുമുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
ക്രിക്കറ്റ് മത്സരങ്ങള്‍ക്കൊപ്പം മല്ലു കിച്ചന്റെ നാടന്‍ രുചിവിഭവങ്ങളും വേദിയില്‍ ഒരുക്കും. ക്രിക്കറ്റ് ഭക്ഷണവും കുടുംബ സംഗമവും വിനോദവും ഒരുമിക്കുന്ന ദിനമായി പരിപാടി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
വേദി
Taunton Vale Sports Club, Gipsy Lane, Staplegrove, Taunton, Somerset, TA2 6LL