
















മലയാളി പ്രേക്ഷകര്‍ക്ക് ആവേശമുണര്‍ത്തി നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷായും അണിനിരക്കുന്ന 'ദിലീപ് & നാദിര്‍ഷാ ഷോ @ UK-2K26' സെപ്റ്റംബര്‍ 4ന് മെയ്ഡ്സ്റ്റോണില്‍ അരങ്ങേറും.
മെയ്ഡ്സ്റ്റോണ്‍ ലെഷര്‍ സെന്റര്‍, മോട്ട് പാര്‍ക്ക്, മെയ്ഡ്സ്റ്റോണ്‍, കെന്റ് വേദിയാകുന്ന പരിപാടി വൈകിട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെ നടക്കും.

ദിലീപിനൊപ്പം നാദിര്‍ഷാ, റഹ്‌മാന്‍/ബിജേഷ് ചെളാരി (മിമിക്രി), രഞ്ജിനി ജോസ്, സമദ് സുലൈമാന്‍, ഡയാന ഹമീദ്, അശ്വന്ത് അനില്‍കുമാര്‍ (മിമിക്രി), സം ബത്ത് (സ്‌പെഷ്യല്‍ ആക്ട്), റോക്‌സണ്‍, ജിന്‍സോ, സുനില്‍ മുണ്ടക്കയം തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാകും. ജോജോ മാത്യുവിന്റെ ലൈവ് ഓര്‍ക്കസ്ട്രയും ഡ്രീം ഡാന്‍സേഴ്‌സ് ടീം യുകെയും പരിപാടിക്ക് മാറ്റുകൂട്ടും.
നാദിര്‍ഷായാണ് ഷോ ഡയറക്ടര്‍. യുകെയിലെ മലയാളി സമൂഹത്തിന് സംഗീതവും മിമിക്രിയും നൃത്തവും കോര്‍ത്തിണക്കിയ ഒരു വ്യത്യസ്ത വിനോദാനുഭവം സമ്മാനിക്കുന്ന ഒന്നാകും ഷോ.
വേദി: Maidstone Leisure Centre, Mote Park, Maidstone, Kent, ME15 7RN
തീയതി: സെപ്റ്റംബര്‍ 4, 2026 (വെള്ളി)
സമയം: വൈകിട്ട് 5 മുതല്‍ രാത്രി 10 വരെ
ഇന്നലെ യുകെ മലയാളികളെ ആവേശത്തിലാഴ്ത്തുന്ന ഷോയാണ് യോവിലില്‍ അരങ്ങേറിയത്. ദി ഗേറ്റ്വേ കമ്യൂണിറ്റി ചര്‍ച്ച് ഹാളില്‍ ദിലീപും നാദിര്‍ഷയും സംഘവും കാണികള്‍ക്ക് മറക്കാനാകാത്ത നിമിഷമാണ് സമ്മാനിച്ചത്. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ടൈറ്റില്‍ സ്‌പോണ്‍സറായിരുന്ന പരിപാടി ദിലീപ് ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. നൃത്തവും പാട്ടും കോമഡിയും ഒക്കെയായി ഷോ കാണികള്‍ക്ക് വലിയൊരു ദൃശ്യവിരുന്നാണ് സമ്മാനിച്ചത്.