
















യുകെയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് വിമാന യാത്രക്കാര്‍ക്ക് വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സേവന ദാതാക്കളായ നാറ്റ്‌സിലെ സാങ്കേതിക പ്രശ്‌നം മൂന്നു വര്‍ഷത്തിനിടെ മൂന്നാമത്തെ വലിയ തോതിലുള്ള ബുദ്ധിമുട്ടാണ് യാത്രക്കാര്‍ക്കുണ്ടായത്. സംഭവത്തില്‍ എയര്‍ലൈനുകള്‍ നടപടിയെടുക്കുമെന്ന് ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ച സംഭവത്തില്‍ രാത്രി 8 മണിയോടെ യുകെ വിമാനങ്ങളില്‍ ആയിരത്തിലധികം വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്‌ളൈറ്റ് മോണിറ്ററിംഗ് വെബ് സൈറ്റായ ഫ്‌ളൈഡ് റഡാര്‍ 24 പറഞ്ഞു. ഹീത്രു ,ഗാറ്റ്വിക്ക് എന്നിവയുള്‍പ്പെടെ ബ്രിട്ടനിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ പലതിലും പുറപ്പെടുന്ന വിമാനങ്ങളെ ഇതു ബാധിച്ചു.
പലരും വിമാനത്താവളത്തിലെത്തിയപ്പോഴാണ് യാത്ര മുടങ്ങിയ വിവരം അറിയുന്നത്. യുകെയിലെ നിരവധി മലയാളി കുടുംബങ്ങളും വിമാനത്താവളത്തില്‍ കുടുങ്ങി.
യുകെയിലും കൊച്ചിയിലുമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ട്രാവല്‍ ഏജന്‍സിയായ ഇന്‍ഫിന്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സിലെ നിരവധി യാത്രക്കാരും യാത്ര ചെയ്യാനാകാതെ പ്രതിസന്ധിയിലായി. വിമാന കമ്പനിയുടെ ഇടപെടലില്‍ അടുത്ത ദിവസത്തേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്.
നാലു മണിക്കൂറിന് ശേഷം ഫ്്‌ളൈറ്റ് പ്രോസസ്റ്റിങ് സിസ്റ്റം പുനരാരംഭിക്കാനുള്ള പരിഹാരം കണ്ടെത്തി നടപ്പിലാക്കിയതായി നാറ്റ്‌സ് അറിയിച്ചു. എങ്കിലും
യാത്ര പ്രതിസന്ധി കുറച്ചു ദിവസം കൂടി തുടരും. ബുധനാഴ്ച വരെ യാത്രാ തട്ടസം ഉണ്ടായേക്കുമെന്നാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് വ്യക്തമാക്കുന്നത്. യാത്രക്കാര്‍ക്ക് വെള്ളിയാഴ്ച വരെ സൗജന്യമായി റീ ബുക്കിങ് സൗകര്യവും അവര്‍ വാഗ്ദാനം ചെയ്തു.