CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 43 Minutes 32 Seconds Ago
Breaking Now

അസിസ്റ്റഡ് ഡൈയിംഗ് ബില്‍ 'മരിച്ചു'; ദയാവധം നിയമവിധേയമാക്കുന്നതിന് എതിരെ വോട്ട് ചെയ്ത് എംപിമാര്‍; ലോര്‍ഡ്‌സിന് പിന്നാലെ കോമണ്‍സും കൈവിട്ടതോടെ ബില്‍ അനുകൂലികള്‍ രോഷത്തില്‍

ലിവര്‍പൂള്‍ കാത്തലിക് ആര്‍ച്ച്ബിഷപ്പ് ജോണ്‍ ഷെറിംഗ്ടണ്‍ എംപിമാര്‍ക്ക് നന്ദി പറഞ്ഞു.

അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കാനുള്ള നീക്കം വോട്ട് ചെയ്ത് തോല്‍പ്പിച്ച് എംപിമാര്‍. സുപ്രധാന രാഷ്ട്രീയ തീരുമാനമായി വിലയിരുത്തിയ ബില്ലാണ് രണ്ടാം വരവില്‍ പരാജയപ്പെട്ടത്. ഇംഗ്ലണ്ടിലും, വെയില്‍സിലും അസിസ്റ്റഡ് ഡൈയിംഗ് അനുവദിക്കാനായി പ്രൈവറ്റ് മെംബൈഴ്‌സ് ബില്ലായി ലേബറിലെ ലോറന്‍ എഡ്വേര്‍ഡ്‌സാണ് അവതരിപ്പിച്ചത്. 

270-നെതിരെ 286 വോട്ടുകള്‍ക്കാണ് ബില്‍ പരാജയപ്പെട്ടത്. പാര്‍ലമെന്റ് സ്‌ക്വയറില്‍ ബില്ലിനെ എതിര്‍ക്കുന്നവര്‍ ആഘോഷം നടത്തിയപ്പോള്‍ ബില്ലിനെ അനുകൂലിച്ചവര്‍ രോഷത്തിലാണ്. രാഷ്ട്രീയക്കാര്‍ക്ക് ഈ ബില്‍ നിയമമാക്കാന്‍ കഴിയാത്തതിനെ ജനം ഓര്‍മ്മിക്കുമെന്ന് ബില്‍ അനുകൂലികള്‍ പ്രതികരിച്ചു. 

മുന്‍പ് ലേബര്‍ എംപി കിം ലീഡ്ബീറ്റര്‍ അവതരിപ്പിച്ച ബില്ലിന് എംപിമാര്‍ അനുകൂലമായ വോട്ട് രേഖപ്പെടുത്തിയെങ്കിലും ഏപ്രിലില്‍ പാര്‍ലമെന്ററി സമയം അവസാനിച്ചതോടെ മറ്റ് നടപടികള്‍ നടന്നില്ല. ലോര്‍ഡ്‌സില്‍ എത്തിയപ്പോള്‍ നൂറുകണക്കിന് ഭേദഗതികളാണ് ഉന്നയിക്കപ്പെട്ടത്. 

ബില്‍ പാസാകാത്തതില്‍ നിരാശയുണ്ടെന്ന് ലീഡ്ബീറ്റര്‍ പ്രതികരിച്ചു. എന്നിരുന്നാലും അധികം വൈകാതെ ബില്‍ വീണ്ടും തിരിച്ചെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു. റോയല്‍ മെഡിക്കല്‍ കോളേജുകളില്‍ ഒന്ന് പോലും ബില്ലിന്റെ സുരക്ഷ ഉറപ്പിക്കാന്‍ തയ്യാറായില്ലെന്ന് എതിര്‍ത്ത് വോട്ട് ചെയ്ത എംപിമാര്‍ ചൂണ്ടിക്കാണിച്ചു. ലിവര്‍പൂള്‍ കാത്തലിക് ആര്‍ച്ച്ബിഷപ്പ് ജോണ്‍ ഷെറിംഗ്ടണ്‍ എംപിമാര്‍ക്ക് നന്ദി പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.