CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 22 Seconds Ago
Breaking Now

'ഈ പറക്കും തളിക'യിലെ അടിപിടി രംഗം; ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി ചിത്രമാണ് താഹയുടെ സംവിധാനത്തില്‍ 2001-ല്‍ പുറത്തിറങ്ങിയ 'ഈ പറക്കും തളിക'. ചിത്രത്തിലെ കോമഡി രംഗങ്ങള്‍ ഇന്നും മികച്ചൊരു സ്‌ട്രെസ് ബസ്റ്ററാണ്. അതില്‍ കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രത്തിന്റെ വീടിനുള്ളില്‍ വെച്ച് ചിത്രീകരിച്ച പ്രശസ്തമായ അടിപിടി രംഗത്തിന് പിന്നിലെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടന്‍ ഹരിശ്രീ അശോകന്‍.

'അത് ആ യൂണിറ്റുകാര്‍ താമസിക്കുന്ന ഒരു വീടായിരുന്നു. അവര്‍ക്ക് പിന്നെ ഒരു നാലഞ്ച് ദിവസത്തേക്ക് അവിടെ താമസിക്കാനേ പറ്റിയില്ല. കാരണം അവിടെ ക്ലീന്‍ ചെയ്ത് തുടച്ചിട്ടും അവിടെ ഭയങ്കര മണം ആയിരുന്നു. എന്നിട്ട് അവര്‍ വേറെ എവിടെയോ ആണ് പോയി കിടന്നത്, പാവങ്ങള്‍. വലിയൊരു വീടാ. എനിക്ക് തോന്നുന്നു ഒരു ആയിരത്തിന് മുകളില്‍ മുട്ട അന്ന് പൊട്ടിയിട്ടുണ്ട്. ഷോട്ട് റെഡിയാകണ്ടേ. എറിഞ്ഞ ആ ഷോട്ട് റെഡി ആയെങ്കില്‍ അല്ലേ ഉള്ളൂ. നമുക്ക് കാണുമ്പോള്‍ തോന്നില്ല അത്.

പടം കണ്ടാല്‍ തന്നെ അറിയാലോ എത്രയോ മുട്ടകളാണ് അതില്‍ എറിഞ്ഞിരിക്കുന്നത് എന്ന്. രണ്ട് മൂന്ന് ദിവസം കൊണ്ടാണ് അത് ഷൂട്ട് ചെയ്തത്. കാരണം അത് പുറത്തുനിന്ന് വന്ന് മതില്‍ ചാടി കയറി, അകത്ത് കയറി അതിനുള്ളില്‍ കുറേ ആക്ടിവിറ്റികളുണ്ട്. അതുകഴിഞ്ഞ് അതിന്റെ കിച്ചണില്‍ ചെന്ന് എറിഞ്ഞ് പടി കയറി വന്ന് കുറേ കഴിഞ്ഞിട്ടാണ് ആ അടി വരുന്നത്. ദിലീപിന്റെ കൂടെയും മണിയുടെ കൂടെയുമൊക്കെ ചെയ്യുന്ന പടങ്ങള്‍ ഒരു പിക്കിനിക് പോലെയാണ്,' ഹരിശ്രീ അശോകന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.