
















കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം 2026 സെപ്റ്റംബര്‍ 26 ശനിയാഴ്ച ആഘോഷിക്കും.
രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 മണി വരെ ചാത്തം മാഗ്‌പൈ ഹാള്‍ റോഡിലുള്ള ഓള്‍ സെയിന്റ്‌സ് ചര്‍ച്ച് ഹാളില്‍ (All Saints Church Hall, Magpie Hall Road, Chatham, Kent, ME4 5NE) വെച്ചാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ശ്രീമതി വാണി സിബി, ശ്രീമതി നിഖിത നായര്‍, ശ്രീമതി അനീഷ മനോജ്, ഹരികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കും.സൂര്യകാലടി മന ശ്രീ ജയസൂര്യന്‍ ഭട്ടത്തിരിപ്പാട് വിശ്ഷ്ട അതിഥി ആയിരിക്കും

കേരളീയ തനിമയോടെയുള്ള ഓണസദ്യ, കലാപരിപാടികള്‍, വിപുലമായ പരിപാടികളാണ് സംഘാടകര്‍ ഒരുക്കുന്നത്. മാവേലിയുടെ വരവോടെ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Tel: 07838170203 / 07973151975 / 07985245890
www.kenthindusamajam.org