
















പ്രശസ്ത മെന്റലിസ്റ്റ് അനന്ദു അവതരിപ്പിക്കുന്ന ദി സീക്രട്ട് ലെറ്റര്‍ സീസണ്‍ 2 യുകെ ടൂര്‍ മെഗാ മെന്റലിസം ഷോ സെപ്തംബര്‍ 20 ഞായറാഴ്ച ലീഡ്‌സിലെ ഡ്യൂസ്ബറിയില്‍ അരങ്ങേറും. പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നതെന്നും ഭൂരിഭാഗം ടിക്കറ്റുകളും ഇതിനകം വിറ്റഴിച്ചതായും സംഘാടകര്‍ അറിയിച്ചു.
പ്രവേശനം വൈകുന്നേരം 4.30 മുതല്‍ ആരംഭിക്കും. ഷോ വൈകുന്നേരം ആറു മണിക്കു തുടങ്ങും. ഷോയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ടിക്കറ്റുകള്‍ എത്രയും വേഗം ഉറപ്പാക്കണം. 30 പൗണ്ടു മുതല്‍ ടിക്കറ്റ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് wizmagic,co.uk വെബ് സൈറ്റ് സന്ദര്‍ശിക്കുക.