
















വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സൂപ്പര്‍മറൈന്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് പ്രൗഡ ഗംഭീരമായ ചടങ്ങുകളോടെ ഈ വര്‍ഷത്തെ ഓണാഘോഷം ' ആവണി' കൊണ്ടാടി.

വിവിധ കലാകാരന്മാരുടെ നേതൃത്വത്തില്‍ സംഗീത നൃത്ത കലാമേളകളും ഓണക്കളികളും ഒക്കെയായി ഓണാഘോഷം മനോഹരമായി ആഘോഷിച്ചു.

രാവിലെ പൂക്കളമിട്ട ശേഷം മിഠായി പറുക്കല്‍, കസേര കളി, പുരുഷ കേസരി ,മലയാളി മങ്ക മത്സരങ്ങളെല്ലാം നടന്നു.

രുചികരമായ ഓണ സദ്യയാണ് ഒരുക്കിയിരുന്നത്.

പിന്നീട് ഓണാഘോഷത്തിന്റെ ഔദ്യോഗിക പരിപാടിയില്‍ മാവേലിയേയും സംഘത്തേയും വേദിയിലേക്ക് ക്ഷണിച്ചു. സെക്രട്ടറി ക്രിതിഷ് കൃഷ്ണന്‍ ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. ജിജി സജി അധ്യക്ഷ പ്രസംഗം നടത്തി. ബ്രാഡ്‌ലി സ്‌റ്റോക്ക് മേയര്‍ ടോം ആദിത്യ, യുക്മ നാഷണല്‍ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ മുഖ്യാതിഥിയായിരുന്നു.

യുക്മയും വില്‍ഷയര്‍ മലയാളി അസോസിയേഷനും തമ്മിലുള്ള മികച്ച ബന്ധത്തെ കുറിച്ച് എബി സെബാസ്റ്റിയന്‍ തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ മികച്ച പങ്കാളിത്തമാണ് വില്‍ഷെയര്‍ മലയാളി അസോസിയേഷനില്‍ നിന്ന് ലഭിക്കുന്നതെന്നും എല്ലാ പിന്തുണയ്ക്കും നന്ദി പറയുന്നതായി എബി സെബാസ്റ്റ്യന്‍ വ്യക്തമാക്കി.


എ ലെവല്‍, ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു.പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും അസോസിയേഷന്റെ പേരില്‍ സെക്രട്ടറി കൃതിഷ് കൃഷ്ണന്‍ നന്ദി പറഞ്ഞു.

പാട്ടും നൃത്തവും കൈകൊട്ടികളിയുമായി നിരവധി ഗംഭീര പരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്. പ്രോഗ്രാം ഇത്രയും ഭംഗിയാകാന്‍ സഹായിച്ചത് പ്രസിഡന്റ് ജിജി സജി, സെക്രട്ടറി കൃതിഷ് കൃഷ്ണന്‍, ട്രഷറര്‍ ബൈജു വാസുദേവന്‍, മറ്റ് കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ കൂട്ടായുള്ള പ്രവര്‍ത്തനമാണ്.


യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായിരുന്നു.


