CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 47 Minutes 4 Seconds Ago
Breaking Now

ചെല്‍ട്ടന്‍ഹാം സെന്റ് മേരീസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ അല്‍ഫോണ്‍സാമ്മയുടേയും തിരുന്നാള്‍ സെപ്തംബര്‍ 27ന്

തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, തിരുനാള്‍ സന്ദേശം, മറ്റ് ഭക്തി നിര്‍ഭരമായ പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.

ചെല്‍ട്ടന്‍ഹാം സെന്റ് മേരീസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചില്‍ ഇടവക മധ്യസസ്ഥരായ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ അല്‍ഫോണ്‍സാമ്മയുടേയും തിരുന്നാള്‍ സെപ്തംബര്‍ 27 ഞായറാഴ്ച സെന്റ് തോമസ് മോര്‍ ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം നടത്തുന്നു. 

27 ഞായറാഴ്ച ഉച്ചയ്ക്ക് 2.45ന് തിരുന്നാള്‍ കൊടിയേറ്റും പ്രതിഷ്ഠയും നടക്കും. മൂന്നു മണിക്ക് ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് ഫാ ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ മുഖ്യ കാര്‍മ്മികനാകും. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പ്രദക്ഷിണവും ലദീഞ്ഞും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.

തിരുന്നാളില്‍ പങ്കെടുത്ത് വിശുദ്ധരുടെ മദ്ധ്യസ്ഥം തേടി അനുഗ്രഹീതരാകാന്‍ ഏവരേയും ക്ഷണിക്കുന്നതായി ഫാ ജിബിന്‍ വാമറ്റത്തിലും കൈക്കാരന്മാരായ ബിനീഷ് ജോസഫും ജെപ്പി ഊക്കന്‍ കുര്യാക്കോസും നീന ജൂഡും ജെറി ജോര്‍ജും അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.