
















ലണ്ടന്‍: യു കെ. കെന്റ് അയ്യപ്പ ക്ഷേത്രം സംഘടിപ്പിക്കുന്ന വിനായക ചതുര്‍ത്ഥി മഹോത്സവം 2026 സെപ്റ്റംബര്‍ 20 ഞായറാഴ്ച ആഘോഷിക്കും.
വിഘ്നങ്ങള്‍ അകറ്റി വിജയവും ഐശ്വര്യവും നല്‍കുന്ന ഗണപതി ഭഗവാന് സമര്‍പ്പിച്ചാണ് ഈ വര്‍ഷത്തെ മഹോത്സവം. പ്രസിദ്ധമായ സൂര്യകാലടി മഹാ ഗണപതി ഹോമവും അഷ്ടദ്രവ്യ മഹാ ഗണപതി ഹോമവും ഇതിന്റെ ഭാഗമായി നടത്തപ്പെടും.
പ്രസിദ്ധ തന്ത്രി ബ്രഹ്‌മശ്രീ സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട് ഹോമത്തിന് മുഖ്യ കാര്‍മികത്വം വഹിക്കും. തേങ്ങ ഉള്‍പ്പെടെയുള്ള മംഗളകരമായ എട്ട് ദ്രവ്യങ്ങള്‍ ഉപയോഗിച്ച് ഐശ്വര്യം, സമാധാനം, ദൈവാനുഗ്രഹം എന്നിവയ്ക്കായി നടത്തുന്ന പുണ്യ കര്‍മമാണ് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം.
തീയതി: ഞായര്‍, 20 സെപ്റ്റംബര്‍ 2026
സമയം: രാവിലെ 10:00 മുതല്‍ ഉച്ചയ്ക്ക് 1:00 വരെ
വേദി: Dabbs Place Farm, Gravesend, Kent, DA13 9BL
(രജിസ്‌ട്രേഷന് ശേഷം കൃത്യമായ ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കുന്നതാണ്)
പരിമിതമായ രജിസ്‌ട്രേഷനാണ് ഉള്ളത്. രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തീയതി: വെള്ളി, 18 സെപ്റ്റംബര്‍ 2026
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും പോസ്റ്ററിലെ QR കോഡ് സ്‌കാന്‍ ചെയ്യുക അല്ലെങ്കില്‍ താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക:
07838 170203 | 07985 245890 | 07973 151975 | 07906 130390 | 07507 766652 | 07795 575065
Email: kentayyappatemple@gmail.com
Website: kentayyappatemple.org