CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 13 Seconds Ago
Breaking Now

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും ഞെട്ടിക്കുന്ന കണ്ടെത്തല്‍; 2012ല്‍ സമര്‍പ്പിച്ച 55.72 പവന്‍ സ്വര്‍ണ്ണകിരീടവും കാണാതായി

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ കണക്കെടുപ്പ് തുടരുന്നതിനിടെയാണ് കിരീടം നഷ്ടമായെന്ന കണ്ടെത്തല്‍

ശബരിമലയിലെ സ്വര്‍ണ്ണകിരീടവും കാണാതായതായി സൂചന. തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തര്‍ 2012ല്‍ സമര്‍പ്പിച്ച 55.72 പവന്‍ തൂക്കമുള്ള സ്വര്‍ണ്ണകിരീടമാണ് കാണാതായതെന്നാണ് വിവരം. ദേവസ്വം രജിസ്റ്ററില്‍ സ്വര്‍ണ്ണകിരീടം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആറന്മുളയിലെ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്നത് മുക്കുപണ്ടമാണെന്നാണ് വിവരം.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ കണക്കെടുപ്പ് തുടരുന്നതിനിടെയാണ് കിരീടം നഷ്ടമായെന്ന കണ്ടെത്തല്‍. അന്തിമ പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

ശബരിമലയില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ അവിടത്തെ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിക്കാതെ ആറന്മുളയിലെ സുരക്ഷിത സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റണമെന്നാണ് ചട്ടം. എന്നാല്‍ സ്വര്‍ണ്ണകിരീടം ആറന്മുളയിലെ സ്‌ട്രോങ്ങ് റൂമില്‍ എത്തിയിട്ടില്ലെന്നാണ് വിവരം.

 




കൂടുതല്‍വാര്‍ത്തകള്‍.