CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 31 Seconds Ago
Breaking Now

പെന്‍ഷനിലെ 'ട്രിപ്പിള്‍ ലോക്ക്' നീക്കും; പ്രഖ്യാപിച്ച് പ്രധാനമന്ത്രി; പെന്‍ഷന്‍ ഫണ്ടിലെ കുറവ് ഉപയോഗിച്ച് സോഷ്യല്‍ കെയറിന് ഫണ്ട് ചെയ്യാന്‍ ബേണ്‍ഹാം; എന്തെല്ലാം മാറും, എപ്പോള്‍ മുതല്‍?

2030-ല്‍ നാഷണല്‍ കെയര്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന് പണം കണ്ടെത്താനാണ് ട്രിപ്പിള്‍ ലോക്ക് നിര്‍ത്തലാക്കുന്നതെന്ന് ബേണ്‍ഹാം

പെന്‍ഷന്‍കാരുടെ വോട്ട് നഷ്ടമാകുമെന്ന് ഭയന്ന് എല്ലാ പ്രതിസന്ധി ഘട്ടത്തിലും നിലനിര്‍ത്തിയ സ്റ്റേറ്റ് പെന്‍ഷനിലെ ട്രിപ്പിള്‍ ലോക്ക് നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ച് ആന്‍ഡി ബേണ്‍ഹാം. നിലവിലെ ട്രിപ്പിള്‍ ലോക്കിന് പകരമായി 'ഡബിള്‍ ലോക്കാണ്' ബേണ്‍ഹാം നടപ്പിലാക്കുന്നത്. 

നിലവില്‍ 66 വയസ്സ് തികഞ്ഞവര്‍ക്കാണ് സ്റ്റേറ്റ് പെന്‍ഷന്‍ നല്‍കിവരുന്നത്. ഇത് 2026 മേയ് 6 മുതല്‍ 2028 ഏപ്രില്‍ വരെ കാലയളവില്‍ 67 വയസ്സായി ഉയര്‍ത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ജോലി ചെയ്യുന്ന സമയത്തും, സ്വന്തം ബിസിനസ്സ് ചെയ്യുന്ന സമയത്തും നല്‍കിയ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ അനുസരിച്ചാണ് പെന്‍ഷന്‍ തുക നിശ്ചയിക്കപ്പെടുന്നത്. 

നിലവില്‍ ആഴ്ചയില്‍ 241.30 പൗണ്ടാണ് ഫുള്‍ സ്റ്റേറ്റ് പെന്‍ഷന്‍. 35 വര്‍ഷമെങ്കിലും നാഷണല്‍ ഇന്‍ഷുറന്‍സ് അടച്ചവര്‍ക്കാണ് ഈ തോതില്‍ പണം ലഭിക്കുക. ട്രിപ്പിള്‍ ലോക്ക് പ്രകാരം പണപ്പെരുപ്പം, വരുമാനം ഇവയില്‍ ഏതാണോ ഉയര്‍ന്നത്, അല്ലെങ്കില്‍ 2.5% എന്ന തോതില്‍ സ്‌റ്റേറ്റ് പെന്‍ഷന്‍ വര്‍ദ്ധിക്കുമെന്ന് ഉറപ്പാക്കുന്നതായിരുന്നു രീതി. 

2029 വരെ പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്കിലാണ്. എന്നാല്‍ ഇതുമൂലം ഗവണ്‍മെന്റിന്റെ പെന്‍ഷന്‍ ബില്‍ കുതിച്ചുയര്‍ന്നതോടെയാണ് ബേണ്‍ഹാം ഇടപെടുന്നത്. 2030 ഏപ്രില്‍ മുതല്‍ നിലവിലെ ട്രിപ്പിള്‍ ലോക്ക് നിര്‍ത്തലാക്കുമെന്ന് ബേണ്‍ഹാം പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചു. ഇതിന് പകരം പണപ്പെരുപ്പം അല്ലെങ്കില്‍ 2.5% ഇതില്‍ ഏതാണോ ഉയര്‍ന്നത് അത് നല്‍കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. 

2030-ല്‍ നാഷണല്‍ കെയര്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന് പണം കണ്ടെത്താനാണ് ട്രിപ്പിള്‍ ലോക്ക് നിര്‍ത്തലാക്കുന്നതെന്ന് ബേണ്‍ഹാം പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.