CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 30 Seconds Ago
Breaking Now

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് മൂന്ന് പ്രധാന ലെന്‍ഡര്‍മാര്‍; 5 ശതമാനത്തില്‍ താഴെ ലഭിച്ചിരുന്ന ഡീലുകള്‍ അതിവേഗം അപ്രത്യക്ഷമാകുന്നു; പണപ്പെരുപ്പവും, പലിശ നിരക്കും ഉയരുമെന്ന കണക്കുകൂട്ടലില്‍ ലെന്‍ഡര്‍മാര്‍

വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസം രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകള്‍ 4 ശതമാനത്തില്‍ താഴെ ലഭിക്കുമായിരുന്നു

ബ്രിട്ടനില്‍ ഹോം ലോണെടുത്ത കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി ഈയാഴ്ച മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ വീണ്ടും വര്‍ദ്ധന. പണപ്പെരുപ്പവും, പലിശ നിരക്കുകളും ഉയരുമെന്ന പ്രതീക്ഷയില്‍ ഇതിനായുള്ള ഒരുക്കത്തിലാണ് ലെന്‍ഡര്‍മാര്‍ നീങ്ങുന്നത്. 

നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി, വിര്‍ജിന്‍ മണി, ടിഎസ്ബി എന്നിവരാണ് തങ്ങളുടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ 5 ശതമാനത്തില്‍ താഴെ ലഭിച്ചടിരുന്ന ഡീലുകള്‍ അതിവേഗം അപ്രത്യക്ഷമാകുന്നുവെന്നതാണ് അവസ്ഥ. നിരക്കുകള്‍ മിക്കതും 5 മുതല്‍ 5.5 ശതമാനം വരെ തോതിലാണ് ലഭ്യമാകുന്നത്. 

കഴിഞ്ഞ ആഴ്ചകളില്‍ പ്രധാന ലെന്‍ഡര്‍മാരില്‍ പലരും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഇറാന്‍ യുദ്ധം എനര്‍ജി വിലകള്‍ കുതിച്ചുയരാന്‍ ഇടയാക്കുമ്പോള്‍ പണപ്പെരുപ്പം ഉയരുമെന്ന ആശങ്കയിലാണ് ഈ നീക്കം. ആറ് മാസം മുന്‍പത്തെ നിലയില്‍ നിന്നും ഏറെ വ്യത്യസ്തമായ അവസ്ഥയിലാണ് സമ്പദ് വ്യവസ്ഥ. 

വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസം രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകള്‍ 4 ശതമാനത്തില്‍ താഴെ ലഭിക്കുമായിരുന്നു. ഇപ്പോള്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകള്‍ 5.02 ശതമാനത്തിലും, രണ്ട് വര്‍ഷത്തേത് 5.01 ശതമാനത്തിലുമൊക്കെയാണ് ലഭിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.