CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 28 Seconds Ago
Breaking Now

എയര്‍ബേസില്‍ ഭീകരാക്രമണത്തിന് തയ്യാറെടുത്ത അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കി തീവ്രവാദ വിരുദ്ധ പോലീസ്; ബ്രിട്ടന്റെ നടപടിയില്‍ 'അതിശയം' പ്രകടിപ്പിച്ച് ട്രംപ്; തങ്ങള്‍ക്ക് പങ്കില്ലെന്ന് അവകാശപ്പെട്ട് ഇറാന്‍

ഇറാന്‍ പിന്തുണയില്‍ ഭീകരാക്രമണത്തിന് ഒരുക്കം നടത്തുന്നതിന് മുന്നോടിയായി നടത്തിയ ടെസ്റ്റ് ഡോസാണ് ഇതെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്

ബ്രിട്ടീഷ് വ്യോമസേനാ ബേസിന് നേര്‍ക്ക് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതായി സംശയിക്കുന്ന കേസില്‍ പിടിയിലായ അഞ്ച് പേര്‍ക്ക് ജാമ്യം നല്‍കി തീവ്രവാദ വിരുദ്ധ പോലീസ്. അന്വേഷണവിധേയമായാണ് ലണ്ടനില്‍ നിന്നുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ അക്രമണ ശ്രമത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ഇറാന്‍ അവകാശപ്പെട്ടു. 

ഭീകരാക്രമണത്തിന് ശ്രമിച്ചവരെ ജാമ്യത്തില്‍ വിട്ടയച്ച ബ്രിട്ടീഷ് നടപടിയില്‍ അതിശയമുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. കൂടാതെ വാനുകളില്‍ നിന്നും പിടിച്ചെടുത്ത പദാര്‍ത്ഥങ്ങള്‍ യഥാര്‍ത്ഥ സ്‌ഫോടനവസ്തുക്കള്‍ അല്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. 

അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ നടപടി അതിശയിപ്പിച്ചെന്ന് ട്രംപ് വ്യക്തമാക്കി. താനായിരുന്നെങ്കില്‍ ഇത് ചെയ്യില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ഫോടക വസ്തുക്കളാണെന്ന സംശയത്തില്‍ ആര്‍എഎഫ് ബേസിന് സമീപത്തെ 85 വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. 

വാഹനങ്ങളില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെട്ടതായാണ് ആദ്യം ഭയന്നതെങ്കിലും ഇപ്പോള്‍ ഇതിന് വിരുദ്ധമായ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഗ്ലോസ്റ്റര്‍ഷയറിലെ വീടുകളില്‍ നിന്നും ഒഴിപ്പിച്ച ആളുകള്‍ വീടുകളിലേക്ക് തിരിച്ചെത്തുന്നതിന് മുന്‍പ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. 

അതേസമയം ഇറാന്‍ പിന്തുണയില്‍ ഭീകരാക്രമണത്തിന് ഒരുക്കം നടത്തുന്നതിന് മുന്നോടിയായി നടത്തിയ ടെസ്റ്റ് ഡോസാണ് ഇതെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. 23 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ള പുരുഷന്‍മാരാണ് പിടിയിലായത്. 




കൂടുതല്‍വാര്‍ത്തകള്‍.