CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 34 Seconds Ago
Breaking Now

യുകെയിലെ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഭദ്രാസനത്തിന് ഇനി സ്വന്തം ആസ്ഥാന മന്ദിരം

ഭദ്രാസനാധിപനും യുകെ പാത്രിയാര്‍ക്കല്‍ വികാരിയുമായ ഐസക് മാര്‍ ഓസ്താത്തിയോസിന്റെ നേതൃത്വത്തില്‍ ഭദ്രാസനത്തിലെ ഇടവകകള്‍ കൈകോര്‍ത്താണ് യുകെയിലെ സഭാ മക്കളുടെ ചിരകാല സ്വപ്‌നം സാക്ഷാത്കരിക്കുന്നത്.

യുകെയിലെ 52 പള്ളികള്‍ ഉള്‍പ്പെടുന്ന മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭാ ഭദ്രാസനത്തിന് സ്വന്തമായി പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു. ഭദ്രാസനാധിപനും യുകെ പാത്രിയാര്‍ക്കല്‍ വികാരിയുമായ ഐസക് മാര്‍ ഓസ്താത്തിയോസിന്റെ നേതൃത്വത്തില്‍ ഭദ്രാസനത്തിലെ ഇടവകകള്‍ കൈകോര്‍ത്താണ് യുകെയിലെ  സഭാ മക്കളുടെ ചിരകാല സ്വപ്‌നം സാക്ഷാത്കരിക്കുന്നത്.

ലെസ്റ്ററഇന് സമീപം ഏള്‍ ഷില്‍റ്റനിലാണ് ചാപ്പലും ഓഡിറ്റോറിയവും ബിഷപ് ഹൗസും ഓഫീസ് മുറികളും ഹാളുകളും ഉള്‍പ്പെടുന്ന മന്ദിരം സഭ സ്വന്തമാക്കിയത്. ഭദ്രാസന ജനറല്‍ ബോഡി ചുമതലപ്പെടുത്തിയതനുസരിച്ച് ഭദ്രാസന സെക്രട്ടറി ഫാ എബിന്‍ മാര്‍ക്കോസ് ഊന്നുകല്ലിങ്കല്‍, ട്രഷറര്‍ ഷിബി ചേപ്പനത്ത്, കൗണ്‍സില്‍ അംഗങ്ങളായ കെ പി വിജി, ജിബി ജോയി എന്നീവര്‍ തീറാധാരത്തില്‍ ഒപ്പുവച്ചു.

ബില്‍ഡിങ് കമ്മിറ്റി അംഗ മനോജ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ മന്ദിരത്തിന്റെ താക്കോല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഏറ്റുവാങ്ങി.




കൂടുതല്‍വാര്‍ത്തകള്‍.