CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 47 Seconds Ago
Breaking Now

ബ്രിട്ടന്റെ 11 വയസ്സുകാരി ചെസ് ചാമ്പ്യന്‍; ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഗ്രാന്‍ഡ്മാസ്റ്ററായി ഇന്ത്യന്‍ വംശജ; ബോധനയ്ക്ക് കൈയടിച്ച് മുന്‍ ചാന്‍സലര്‍ റീവ്‌സ്

മഹാമാരി കാലത്ത് മാത്രം ചെസ്സിലേക്ക് എത്തിയ ബോധന ചെസ് ബോര്‍ഡിന് മുന്നില്‍ ചുരുങ്ങിയ കാലം കൊണ്ട് പ്രതിഭാസമായി മാറി

കേവലം 11-ാം വയസ്സില്‍ ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് ചാമ്പ്യന്‍ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയില്‍. ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന 46-ാമത് ചെസ് ഒളിംപ്യാഡിലാണ് ബ്രിട്ടീഷ് താരം ബോധന ശിവാനന്ദന്‍ കിരീടം ചൂടിയത്. 

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുമായി ഏറ്റുമുട്ടി 11 ഗെയിമുകളില്‍ നിന്നും എട്ട് പോയിന്റ് വിജയിച്ചാണ് ബോധനയുടെ വിജയം. യുവ ബ്രിട്ടീഷ് താരം ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഗ്രാന്‍ഡ്മാസ്റ്ററായി മാറിയെന്ന് അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ സ്ഥിരീകരിച്ചു. 

മുന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സാണ് ബോധനയുടെ പുതിയ നേട്ടത്തില്‍ പ്രശംസിച്ച് രംഗത്തെത്തിയത്. 'ബോധനയ്ക്ക് അഭിനന്ദനങ്ങള്‍. കേവലം 11 വയസ്സില്‍ ഒരു ചെസ് സൂപ്പര്‍താരം. ഈ മുന്നേറ്റം കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം', റീവ്‌സ് എക്‌സില്‍ കുറിച്ചു. 

12-ാം വയസ്സില്‍ ഉക്രെയിന്‍-റഷ്യ താരം കാറ്ററീനാ ലാഗ്നോയും, ചൈനയുടെ ഹോവ് യിഫാനും കൈവശം വെച്ച റെക്കോര്‍ഡാണ് ഇപ്പോള്‍ ഇന്ത്യന്‍ വംശജ കരസ്ഥമാക്കിയിരിക്കുന്നത്. ഒരു തലമുറയിലെ മികച്ച താരമെന്നാണ് ബോധന ശിവാനന്ദനെ വിദഗ്ധര്‍ വിലയിരുത്തുന്നത്. 

മഹാമാരി കാലത്ത് മാത്രം ചെസ്സിലേക്ക് എത്തിയ ബോധന ചെസ് ബോര്‍ഡിന് മുന്നില്‍ ചുരുങ്ങിയ കാലം കൊണ്ട് പ്രതിഭാസമായി മാറി. പിതാവാണ് ചെസിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിച്ചത്. പിന്നീട് യുട്യൂബ് ട്യൂട്ടോറിയലുകള്‍ നോക്കിയാണ് കുഞ്ഞ് ബോധന തന്റെ കഴിവിന് മൂര്‍ച്ച കൂട്ടിയത്. 




കൂടുതല്‍വാര്‍ത്തകള്‍.