CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 48 Seconds Ago
Breaking Now

അലേര്‍ട്ട് പ്രഖ്യാപിച്ച് അധികൃതര്‍ ഉറങ്ങിയോ? അമേരിക്കന്‍ സേന ഉപയോഗിക്കുന്ന ആര്‍എഎഫ് ബേസിന് സമീപം പുലര്‍ച്ചെ വാനുകള്‍ കണ്ട കര്‍ഷക 999-ല്‍ വിളിച്ച് സംശയം പറഞ്ഞു; സ്ഥലത്തെത്തിയ പോലീസ് പൊളിച്ചത് തീവ്രവാദി അക്രമണം; അഞ്ച് പേര്‍ അറസ്റ്റില്‍

ഇറാനെതിരെ വ്യോമാക്രമണത്തിന് ബ്രിട്ടനിലെ ബേസ് ഉപയോഗിക്കുന്നതിനാല്‍ ഇത് തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു

ഒരു സംശയം, അത് പൊളിച്ചത് ബ്രിട്ടന് തന്നെ നാണക്കേടായി മാറേണ്ടിയിരുന്ന ഭീകരാക്രമണം. ആര്‍എഎഫ് ബേസിന് സമീപം സംശയാസ്പദമായ നിലയില്‍ വാനുകള്‍ കണ്ടതിനെ തുടര്‍ന്ന് ഒരു കര്‍ഷക നല്‍കിയ വിവരമാണ് പ്രധാന ഭീകരാക്രമണം തടഞ്ഞത്. 

ഗ്ലോസ്റ്റര്‍ഷയര്‍ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡില്‍ നിന്നും 350 യാര്‍ഡ് അകലെയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച മൂന്ന് വാനുകളുമായി അഞ്ച് പേര്‍ പിടിയിലായിരിക്കുന്നത്. ഇറാനെതിരെ യുദ്ധം ആരംഭിച്ച ശേഷം വ്യോമാക്രമണങ്ങള്‍ക്കായി അമേരിക്കന്‍ സേന ഈ ബേസാണ് ഉപയോഗിക്കുന്നത്. Five men were pictured shirtless near RAF Fairford after being arrested on Sunday morning under the Explosives Act

ഒരു വനിതാ കര്‍ഷക പാര്‍ട്ടിയില്‍ പങ്കെടുത്ത് പുലര്‍ച്ചെ മടങ്ങുമ്പോഴാണ് വാനുകള്‍ ശ്രദ്ധയില്‍ പെട്ടത്. ഇവര്‍ 999-ല്‍ വിളിച്ച് അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി. സ്‌ഫോടന വസ്തുക്കള്‍ കണ്ടെടുത്തതോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 'നമ്മുടെ കോട്ടയില്‍ വലിയ നാശം വിതയ്ക്കാനാണ് അവര്‍ ശ്രമിച്ചത്', വാര്‍ത്ത പുറത്തുവന്നതോടെ യുഎസ് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു. The group was rounded up and put in handcuffs sat on the road as security bosses sent in Army bomb experts and the SAS to tackle the threat

ഇറാനെതിരെ വ്യോമാക്രമണത്തിന് ബ്രിട്ടനിലെ ബേസ് ഉപയോഗിക്കുന്നതിനാല്‍ ഇത് തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അക്രമണ അലേര്‍ട്ട് നിലവിലുള്ളപ്പോള്‍ ബ്രിട്ടന് അകത്ത് ഇറാന്‍ ഓപ്പറേറ്റീവുകള്‍ ഇത്രയും വലിയ തോതില്‍ സ്‌ഫോടന വസ്തുക്കളുമായി ബേസിന് അരികിലേക്ക് എത്തിയെന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ഒരു കര്‍ഷക സ്ത്രീയുടെ അലേര്‍ട്ടാണ് ഭീകരാക്രമണത്തിനുള്ള ശ്രമം പൊളിച്ചതെന്നത് യുകെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് നാണക്കേടാണ്. 




കൂടുതല്‍വാര്‍ത്തകള്‍.