CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 55 Seconds Ago
Breaking Now

ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന ഒഴിവായേക്കും! ഇറാന്‍ യുദ്ധത്തില്‍ ഡീസല്‍ വില ലിറ്ററിന് 2 പൗണ്ട് വരെ എത്തുമ്പോള്‍ ഡ്യൂട്ടി ഈടാക്കി ജനങ്ങളുടെ പോക്കറ്റടിക്കാനുള്ള പദ്ധതി പിന്‍വലിക്കുമെന്ന് സൂചന

ഇറാന്‍ യുദ്ധം നീണ്ടുപോകുന്നത് ലേബര്‍ ഗവണ്‍മെന്റിന് തലവേദനയായി മാറുകയാണ്

മുന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ച ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധനവില്‍ നിന്നും പുതിയ ചാന്‍സലര്‍ ജനങ്ങളെ രക്ഷിക്കുമെന്ന് സൂചന. ഡീസല്‍ വില ലിറ്ററില്‍ 2 പൗണ്ട് വരെ എത്തിയതോടെയാണ് ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന ഒഴിവാക്കാന്‍ ഗവണ്‍മെന്റ് സമ്മര്‍ദത്തിലാകുന്നത്. 

പമ്പുകളിലെ ഉയരുന്ന വില കുടുംബങ്ങളെയും, ബിസിനസ്സുകളെയും ബാധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് ചാന്‍സലര്‍ വെളിപ്പെടുത്തി. നിലവില്‍ 5 പെന്‍സ് ഡ്യൂട്ടി ഡിസ്‌കൗണ്ട് നല്‍കുന്നത് ദീര്‍ഘിപ്പിക്കാന്‍ അടുത്ത മാസത്തെ ബജറ്റില്‍ ജോണ്‍ ഹീലി തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 

ആളുകളുടെ ജീവിതത്തിന് അല്‍പ്പം ആശ്വാസം നല്‍കുന്ന നടപടികളാണ് ഈ ഗവണ്‍മെന്റ് സ്വീകരിക്കുകയെന്ന് ഹീലി വ്യക്തമാക്കി. 2011 മുതല്‍ ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. ഋഷി സുനാക് ഇതിന് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് ഉള്‍പ്പെടെ പ്രഖ്യാപിക്കുകയും ചെയ്തു. 

എന്നാല്‍ ഇറാന്‍ യുദ്ധം നീണ്ടുപോകുന്നത് ലേബര്‍ ഗവണ്‍മെന്റിന് തലവേദനയായി മാറുകയാണ്. ഇന്ധന, എനര്‍ജി വിലകള്‍ കുതിച്ചുയകുന്നത് ജനങ്ങള്‍ക്കും, ഗവണ്‍മെന്റിനും ഷോക്കായി മാറുമ്പോള്‍ ഇളവുകള്‍ നല്‍കാനും സാധിക്കുന്നില്ല. 




കൂടുതല്‍വാര്‍ത്തകള്‍.