CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 13 Seconds Ago
Breaking Now

വെസ്റ്റ് ബെല്‍ഫാസ്റ്റില്‍ മലയാളി വൈദികന്റെ വീട്ടില്‍ മോഷണം ; പണവും പാസ്‌പോര്‍ട്ടും ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായി

പണം ഉള്‍പ്പെടെ സാധനങ്ങളും പാസ്‌പോര്‍ട്ടും മോഷണം പോയി.

വെസ്റ്റ് ബെല്‍ഫാസ്റ്റിലെ ട്വിന്‍ബ്രൂക്കില്‍ മലയാളി വൈദികന്റെ വീട്ടില്‍ മോഷണം. സെന്റ് ലൂക്ക്‌സ് പാരിഷിലെ വൈദികന്‍ ഫാ നിധീഷ് വര്‍ഗീസിന്റെ താമസ സ്ഥലമായ പ്രിസ്ബിറ്ററിയിലാണ് മോഷണം നടന്നത്. പഴയതും പുതിയതുമായ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍, മാക്ബുക്ക്, പണം തുടങ്ങി വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായി.ഒരു പുരുഷനും സ്ത്രീയുമാണ് മോഷണം നടത്തിയത്. വൈകീട്ട് 5.50നും രാത്രി 10.20നും ഇടയിലാണ് മോഷണം. ഫാ നിധീഷ് വീട്ടിലുണ്ടായിരുന്നില്ല. സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ശുശ്രൂഷിക്കുകയായിരുന്നു അദ്ദേഹം. രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ലൈറ്റുകള്‍ തെളിഞ്ഞുകിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ ആശങ്കയിലായി. വീടിനുള്ളില്‍ കയറിയപ്പോള്‍ പിന്‍വാതില്‍ തുറന്നു കിടക്കുന്നതും അടുക്കളയില്‍ തന്റെതല്ലാത്ത ചില വസ്തുക്കള്‍ കിടക്കുന്നതും കണ്ടു. ഒരു ലൈറ്ററും അവിടെ കണ്ടെത്തിയതോടെ അന്യര്‍ അകത്തു കടന്നതു സ്ഥിരീകരിക്കുകയായിരുന്നു.മോഷ്ടാക്കള്‍ വീടിനുള്ളില്‍ ഉണ്ടായേക്കുമെന്ന് ഭയന്നുപോയതായി ഫാദര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പണം ഉള്‍പ്പെടെ സാധനങ്ങളും പാസ്‌പോര്‍ട്ടും മോഷണം പോയി. ആദ്യം സുഹൃത്തിനെ വിളിച്ചു, സുഹൃത്താണ് പൊലീസിനെ വിളിച്ചത്.

മോഷണത്തിനെത്തിയവര്‍ വീട്ടിനുള്ളില്‍ ഏറെ സമയം ചെലവഴിച്ചതായാണ് സൂചന.ചായയുണ്ടാക്കി കുടിക്കുകയും ഭക്ഷണ സാധനങ്ങള്‍ കഴിച്ചതായും കണ്ടെത്തി. സിസിവി ദൃശ്യത്തില്‍ ഒരാള്‍ വീടിനു പുറത്ത് കാവല്‍ നില്‍ക്കുന്നതു കാണാം. മോഷ്ടിച്ച സാധനങ്ങള്‍ വഴിയിലൂടെ വീണു കിടക്കുന്നുണ്ടായിരുന്നു. എന്നാല്‍ പാസ്‌പോര്‍ട്ട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

 

മോഷണം പോയ മാക്ബുക്ക് ലൊക്കേഷന്‍ സംവിധാനം പ്രവര്‍ത്തന ക്ഷമമായിരുന്നതില്‍ അതിന്റെ സ്ഥാനം പരിശോധിച്ചു. ദേവാലയത്തിന് അടുത്തുള്ള പ്രദേശമെന്ന് തിരിച്ചറിഞ്ഞു. താന്‍ വീട്ടില്‍ ഇല്ലെന്ന് അറിയാവുന്നവരാകും മോഷണത്തിന് പിന്നിലെന്ന് ഫാദര്‍ സംശയം പ്രകടിപ്പിച്ചു.വിരലടയാള വിദഗ്ധരും മറ്റും വീട്ടില്‍ പരിശോധന നടത്തി. പണവും ലാപ്‌ടോപ്പും ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായതായി പൊലീസ് സ്ഥിരീകരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.